സര്‍ക്കാര്‍ സമ്മര്‍ദത്തില്‍? ധര്‍മസ്ഥലയിലെ തിരച്ചില്‍ അവസാനിപ്പിക്കാൻ ആലോചന; അന്വേഷണത്തില്‍ നിന്ന് പിൻമാറാനുള്ള നീക്കത്തിന്റെ ഭാഗമെന്ന് സൂചന

Spread the love

ബംഗളൂരു: ധർമസ്ഥലയില്‍ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്താൻ പ്രത്യേക അന്വേഷണസംഘം (എസ്‌ഐടി) നടത്തുന്ന തിരച്ചില്‍ അവസാനിപ്പിക്കാൻ ആലോചന.

തിരച്ചിലിനെ സംബന്ധിച്ച്‌ തിങ്കളാഴ്ച നിയമസഭയില്‍ പ്രസ്താവന നടത്തുമെന്ന് ആഭ്യന്തരമന്ത്രി ജി. പരമേശ്വര അറിയിച്ചിട്ടുണ്ട്. അന്വേഷണത്തില്‍ നിന്ന് പിൻമാറാനുള്ള സർക്കാർ നീക്കത്തിന്റെ ഭാഗമാണിതെന്നാണ് സൂചന.

ധർമസ്ഥലയില്‍ നടക്കുന്ന പരിശോധനയില്‍ എതിർപ്പുമായി ബിജെപി രംഗത്തെത്തിയിരുന്നു. ധർമസ്ഥലയെ ദുഷിപ്പിക്കാൻ സംഘടിതമായി ഗൂഢാലോചന നടക്കുന്നുണ്ടെന്നും ആരോപിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബിജെപി എംഎല്‍എമാരും നേതാക്കളും ഞായറാഴ്ച ധർമസ്ഥല സന്ദർശിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

ഹിന്ദു സംഘടനാ പ്രവർത്തകരും ധർമസ്ഥല ക്ഷേത്രഭക്തരും പ്രതിഷേധവുമായിറങ്ങി. ചിക്കമഗളൂരു, കൊപ്പാള്‍, യാദ്ഗിർ, മൈസൂരു, കലബുറഗി എന്നിവിടങ്ങളില്‍ പ്രതിഷേധങ്ങള്‍ അരങ്ങേറി. ഇതോടെ, സർക്കാർ സമ്മർദത്തിലായതായാണ് സൂചന.