ധര്‍മ്മസ്ഥല കേസില്‍ ഗുരുതര ആരോപണം; എസ്‌ഐടിയിലെ ഉദ്യോഗസ്ഥനെതിരെ സാക്ഷി; പരാതി പിൻവലിക്കാൻ നിര്‍ബന്ധിച്ചു

Spread the love

ബംഗളൂരു: ധർമ്മസ്ഥല കേസില്‍ എസ്‌ഐടിയിലെ ഉദ്യോഗസ്ഥനെതിരെ ഗുരുതര ആരോപണം.

സാക്ഷിയെ പരാതി പിൻവലിക്കാൻ ഉദ്യോഗസ്ഥന്‍ നിർബന്ധിച്ചു എന്നാണ് പരാതി. എസ് ഐ ടി യിലെ ഉദ്യോഗസ്ഥനെതിരെ സാക്ഷിയുടെ അഭിഭാഷകരില്‍ ഒരാളാണ് പരാതി നല്‍കിയത്.

സിർസി സ്റ്റേഷനിലെ ഇൻസ്പെക്ടറും എസ്‌ഐടി അംഗവുമായ മഞ്ജുനാഥ ഗൗഡയ്‌ക്കെതിരെയാണ് പരാതി. സമ്മർദ്ദം മൂലമാണ് താൻ പരാതി നല്‍കിയതെന്ന് സാക്ഷിയെ കൊണ്ട് പറയിച്ചെന്നും ഇത് മൊബൈല്‍ ഫോണില്‍ റെക്കോർഡ് ചെയ്തെന്നും പരാതിയില്‍ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സാക്ഷിയെ അറസ്റ്റ് ചെയ്യുമെന്നും ജയിലില്‍ കിടക്കേണ്ടി വരുമെന്നും ഭീഷണിപ്പെടുത്തിയെന്നും പരാതിയുണ്ട്. മഞ്ജുനാഥ ഗൗഡയെ ഉടൻ അന്വേഷണ സംഘത്തില്‍ നിന്ന് മാറ്റണമെന്ന് സാക്ഷിയുടെ അഭിഭാഷകർ ആവശ്യപ്പെട്ടു. ആഭ്യന്തരവകുപ്പിനും പരാതി ഇമെയില്‍ ചെയ്തു.