കൊച്ചിയിൽ നടിയുടെ ബ്യൂട്ടിപാർലറിനു നേരെ ഉണ്ടായ വെടിവെയ്പ്പ്; അന്വേഷണം മുംബൈയിലേക്ക്; നടൻ ധർമ്മജന്റെ കടയ്ക്ക് അരലക്ഷം രൂപയുടെ നഷ്ടം

കൊച്ചിയിൽ നടിയുടെ ബ്യൂട്ടിപാർലറിനു നേരെ ഉണ്ടായ വെടിവെയ്പ്പ്; അന്വേഷണം മുംബൈയിലേക്ക്; നടൻ ധർമ്മജന്റെ കടയ്ക്ക് അരലക്ഷം രൂപയുടെ നഷ്ടം


സ്വന്തം ലേഖകൻ

കൊച്ചി: കൊച്ചി നഗരത്തിലെ സിനിമാ നടിയുടെ ഉടമസ്ഥതയിലുള്ള ആഡംബര ബ്യൂട്ടിപാർലറിനു നേരെ നടന്ന വെടിവെയ്പ്പിനു പിന്നിൽ മുംബൈ കേന്ദ്രീകരിച്ച അധോലോക സംഘമെന്ന് സംശയിക്കുന്നതായി പോലീസ്. മുംബൈ കേന്ദ്രീകരിച്ചുള്ള സംഘങ്ങളിലേക്ക് അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു. നടി ലീന മരിയ പോളിന്റെ സാമ്പത്തിക ഇടപാടുകളിൽ അന്വേഷണം നടത്താനും പോലീസ് തീരുമാനിച്ചു. മൊഴിയെടുപ്പിന് ഹാജരാകാനായി ലീനയോട് പോലീസ് നിർദേശിക്കുകയും ചെയ്തു. അതേസമയം, ശബ്ദം മാത്രം കേൾക്കുന്ന തരത്തിലുള്ള എയർ പിസ്റ്റളാണ് ഉപയോഗിച്ചതെന്നാണ് പോലീസിന്റെ സംശയം. ശനിയാഴ്ച ഉച്ചകഴിഞ്ഞാണ് പനമ്പള്ളിനഗർ യുവജനസമാജം റോഡിൽ സ്ഥിതിചെയ്യുന്ന ദി നെയിൽ ആർട്ടിസ്റ്ററി എന്ന പേരിലുള്ള ബ്യൂട്ടി പാർലറിലെത്തി രണ്ടംഗസംഘം വെടിയുതിർത്തത്. സംഭവസമയത്തു രണ്ടു ജീവനക്കാനും രണ്ട് ഇടപാടുകാരും ബ്യൂട്ടിപാർലറിൽ ഉണ്ടായിരുന്നു. നടി സ്ഥലത്തുണ്ടായിരുന്നില്ല.

നടൻ ധർമ്മജൻ തുടക്കമിട്ട മത്സ്യവിപണന ശൃംഖലയാണ് ‘ധർമ്മൂസ് ഫിഷ് ഹബ്ബ്’. ഇതിന്റെ ആദ്യ ഫ്രാഞ്ചൈസികളിൽ ഒന്നാണ് കടവന്ത്രയിൽ പ്രവർത്തിക്കുന്നത്. കടവന്ത്രയിൽ യുവജനസമാജം റോഡിൽ സെന്റ് ജോസഫ് പളളിക്ക് സമീപത്തുളള ആലുങ്കൽ ബിൽഡിങിലാണ് കട പ്രവർത്തിക്കുന്നത്. കൊച്ചിയെ ഞെട്ടിച്ച വെടിവയ്പ്പ് നടന്നതാകട്ടെ ഈ കടയുടെ തൊട്ടുമുകളിലുളള ദി നൈൽ ആർടിസ്ട്രിക്ക് നേരെയും. ‘ സാധാരണ ശനിയാഴ്ച ദിവസം കൂടുതൽ കളക്ഷൻ കിട്ടണ ദിവസമാണ്. 1.30 ലക്ഷം രൂപയാണ് ശനിയാഴ്ചകളിൽ ശരാശരി വിറ്റുവരവ് ഉണ്ടാകാറുളളത്. ഇക്കുറി ഉച്ചയ്ക്ക് രണ്ടര വരെ വിറ്റ മീനേ ഉളളൂ. അത് 79000 രൂപയാണ് കളക്ഷൻ. ശനിയാഴ്ച വൈകുന്നേരം കച്ചവടത്തിന്റെ ഏറ്റവും ഉയർന്ന സമയമാണ്. ഈ സമയത്താണ് ആളുകൾ കൂടുതൽ വരുന്നതും,’ അബിൻ തേർഡ് ഐ ന്യൂസിനോട് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group