video
play-sharp-fill

ഇരുപത്തിയേഴുകാരിയെ ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിച്ചു ; ഭർത്താവ് അറസ്റ്റിൽ

ഇരുപത്തിയേഴുകാരിയെ ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിച്ചു ; ഭർത്താവ് അറസ്റ്റിൽ

Spread the love

സ്വന്തം ലേഖകൻ

ഉപ്പുതറ: ഇരുപത്തിയേഴുകാരിയെ ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിച്ച കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ. ഉപ്പുതറ പത്തേക്കർ കാർമൽ സതീഷ്(36) ആണ് അറസ്റ്റിലായത്. സതീഷിന്റെ ഭാര്യ ധന്യ(27) ആത്മഹത്യ ചെയ്ത കേസിലാണ് അറസ്റ്റ് ചെയ്തത്.. കഴിഞ്ഞ ഡിസംബർ 21 നാണ് സതീഷിന്റെ വീട്ടിൽ ധന്യയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

ആത്മഹത്യ ചെയ്യാൻ ശ്രമിച്ച ധന്യയെ ആശുപത്രിയിൽ എത്തിച്ചതും സതീഷ് തന്നെയായിരുന്നു. എന്നാൽ ധന്യ മരിച്ച സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭർതൃപീഡനം നടന്നതായി പോലീസ് അന്വേഷണത്തിൽ തെളിഞ്ഞു. ധന്യയുടെ സംസ്‌കാരവുമായി ബന്ധപ്പെട്ട് സതീഷും ധന്യയുടെ ബന്ധുക്കളും തമ്മിൽ തർക്കമുണ്ടായിരുന്നു.

കോട്ടയം മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടം നടത്തിയ ശേഷം പൊതുശ്മശാനത്തിൽ ധന്യയുടെ മൃതദേഹം സംസ്‌കരിക്കാനായിരുന്നു സതീഷ് ശ്രമിച്ചത്. ഇതിനെതിരെ ധന്യയുടെ ബന്ധുക്കൾ രംഗത്ത് വരികയും സതീഷുമായി വാക്കുതർക്കം ഉണ്ടാകുകയും ചെയ്തിരുന്നു. വീടിനോട് ചേർന്നുള്ള സ്ഥലത്ത് തന്നെ സംസ്‌കാരം നടത്തണമെന്നായിരുന്നു അവരുടെ ആവശ്യം. പിന്നീട് പോലീസ് ഇടപെട്ട് പൊതു ശ്മശാനത്തിൽ തന്നെയാണ് ധന്യയുടെ സംസ്‌കാരം നടത്തിയത്.