video
play-sharp-fill
ധനുഷ് രണ്ടാം വിവാഹത്തിനൊരുങ്ങുന്നു..!വധു മലയാളികളുടെ പ്രിയതാരം..! തമിഴകത്തെ ഞെട്ടിച്ച് നടന്റെ വെളിപ്പെടുത്തൽ

ധനുഷ് രണ്ടാം വിവാഹത്തിനൊരുങ്ങുന്നു..!വധു മലയാളികളുടെ പ്രിയതാരം..! തമിഴകത്തെ ഞെട്ടിച്ച് നടന്റെ വെളിപ്പെടുത്തൽ

സ്വന്തം ലേഖകൻ

ഇന്ത്യ മുഴുവന്‍ ആരാധകരുള്ള തമിഴ് നടന്മാരില്‍ ഒരാളാണ് ധനുഷ്. കഴിഞ്ഞ വര്‍ഷം ആരാധകരെ ഞെട്ടിച്ചു കൊണ്ട് താരം വിവാഹ മോചനം നേടുന്ന കാര്യം അറിയിച്ചിരുന്നു.ഭാര്യ ഐശ്വര്യ രജനികാന്തുമായി പതിനെട്ട് വര്‍ഷത്തോളം നീണ്ട വിവാഹം ജീവിതം ഔദ്യോഗികമായി അവസാനിപ്പിക്കുകയാണെന്ന് ആയിരുന്നു ധനുഷ് അറിയിച്ചത്.

വിവാഹ മോചന വാര്‍ത്തയ്ക്ക് പിന്നാലെ ധനുഷ് വീണ്ടും വിവാഹിതനാകുന്നുവെന്ന വാർത്തകളും എത്തിയിരുന്നു. ഇപ്പോഴിതാ ധനുഷ് വീണ്ടും വിവാഹിതനാകാന്‍ ഒരുങ്ങുന്നുവെന്ന റിപ്പോര്‍ട്ട് എത്തുകയാണ്. മലയാളികളുടെ പ്രിയതാരം മീനയെ ധനുഷ് വിവാഹം കഴിക്കുന്നുവെന്ന തരത്തിലുള്ള വാർത്തകളാണ് ഇപ്പോൾ പുറത്തു വരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നടൻ ബെയില്‍വാന്‍ രംഗനാഥനാണ് പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്.
നടൻ ധനുഷും മീനയും വിവാഹം കഴിക്കാൻ പോകുന്നുവെന്നാണ് ഇയാളുടെ പ്രചാരണം. യൂട്യൂബ് ചാനലിലൂടെ സിനിമാതാരങ്ങളുടെ വ്യക്തി ജീവിതത്തെ പറ്റി വലിയ വെളിപ്പെടുത്തലുകള്‍ നടത്തുന്ന താരമാണ് ബെയില്‍വാന്‍ രംഗനാഥന്‍.

ഈ ജൂലൈയിൽ ധനുഷ്-മീന വിവാഹത്തിന് തമിഴകം സാക്ഷിയാകും എന്നാണ് ഇയാൾ പറയുന്നത്. ധനുഷും മുൻ ഭാര്യ ഐശ്വര്യയും പിരിഞ്ഞു താമസിക്കുകയാണെന്നും ഇരുവരും ഇതുവരെ വീണ്ടും വിവാഹിതരായിട്ടില്ലെന്നും ഇയാൾ പറയുന്നു.

‘മീനയുടെ സിനിമാ ജീവിതത്തിലെ നാൽപ്പത് വർഷങ്ങൾ അടുത്തിടെ ആഘോഷമായി നടത്തിയിരുന്നു. രജനീകാന്തും പങ്കെടുത്തു. പുതിയ വാർത്തയെന്താണെന്ന് വെച്ചാൽ ധനുഷും മീനയും ഈ ജൂലൈയിൽ വിവാഹം കഴിക്കാൻ പോകുന്നു എന്നാണ്. എത്രത്തോളം ശരിയാണ് എന്നറിയില്ല. രണ്ടാളും ഇപ്പോഴും ചെറുപ്പമാണ്, നാല്‍പത് വയസേ ആയിട്ടുള്ളു. ഇരുവരും പങ്കാളികളില്ലാതെ ജീവിക്കുകയുമാണ്. അപ്പോള്‍ അവരുടെ ശരീരം പലതും ആവശ്യപ്പെടും. അതുകൊണ്ട് ഇനിയൊരു ജീവിതം ഉണ്ടാവുന്നതില്‍ തെറ്റൊന്നുമില്ല. ചിലപ്പോള്‍ വിവാഹം കഴിക്കാതെ ലിവിംഗ് ടുഗദറായിട്ടും ജീവിച്ചേക്കാം.

മീനയുടെ 40 ആം ആഘോഷത്തിൽ രജനീകാന്ത് വന്ന സ്ഥിതിക്ക് എങ്ങനെയാണ് മീന ഇനി ധനുഷിനെ വിവാഹം ചെയ്യുക എന്നതാണ് ഇപ്പോഴത്തെ സംശയം. അച്ഛൻ – മകൾ ബന്ധം പോലെയാണ് മീനയുടെയും രജനീകാന്തിന്റെയും ബന്ധം. അങ്ങനെയിരിക്കുമ്പോൾ രജനീകാന്തിന്റെ മകൾ ഐശ്വര്യയ്ക്ക് മീന എങ്ങനെ ദ്രോഹം ചെയ്യും എന്നതാണ് ചോദ്യം. രജനീകാന്ത് ഇപ്പോൾ സമാധാനമില്ലാതെ ഇരിക്കുകയാണ്. മകളുടെ ജീവിതം ഇനി എന്താകും എന്ന ആശങ്കയിലാണ് അദ്ദേഹം. ആ വേദന അദ്ദേഹം ആരോടും പറയുന്നില്ല. കുടുംബത്തിൽ സമാധാനം ഇല്ലാത്തത് കൊണ്ടാണ് അദ്ദേഹം വീണ്ടും വീണ്ടും സിനിമ ചെയ്യുന്നത്. ധനുഷ്-ഐശ്വര്യ-മീന വിഷയത്തിൽ എത്രത്തോളം സത്യമുണ്ടെന്ന് അറിയില്ല’, രംഗനാഥന്‍ പറയുന്നു.