ആലപ്പുഴ ദൻബാദ് എക്സ്പ്രസിൽ പൊട്ടിത്തെറി ശബ്ദവും പുകയും ; പരിഭ്രാന്തരായി യാത്രക്കാർ

Spread the love

മാരാരിക്കുളം :  ആലപ്പുഴ ദൻബാദ് എക്സ്പ്രസിൽ പൊട്ടിത്തെറി ശബ്ദം കേട്ടതിന് പിന്നാലെ  പരിഭ്രാന്തരായി യാത്രക്കാർ.

video
play-sharp-fill

പൊട്ടിത്തെറി ശബ്ദത്തിന് പിന്നാലെ ബ്രേക്കിങ് സിസ്റ്റത്തിൽ നിന്ന് പുക ഉയരുകയും ചെയ്തിരുന്നു, ഇതാണ് യാത്രക്കാരെ കൂടുതൽ പരിഭ്രാന്തരാക്കിയത്.

ബ്രേക്കിന്‍റെ റബ്ബർ ബുഷിൽ നിന്നാണ് പുക ഉയർന്നത്. ശബ്ദം കേട്ടതിനെ തുടർന്ന് ട്രെയിൻ നിർത്തിയിട്ട് പ്രശ്നം പരിഹരിച്ച ശേഷം വീണ്ടും യാത്ര തുടരുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ട്രെയിൻ രാവിലെ ആറ് മണിക്ക്  ആലപ്പുഴയിൽ നിന്ന് പുറപ്പെട്ട് മാരാരിക്കുളം എത്തുന്നതിന് മുൻപാണ് സംഭവം.