video
play-sharp-fill
സിൽവർലൈൻ പ്രതിഷേധങ്ങൾ; പൊലീസിന്റെ ഭാഗത്തു നിന്ന് പ്രകോപനമുണ്ടാകരുത്;  സംയമനത്തോടെ പ്രശ്നം കൈകാര്യം ചെയ്യണം: ഡിജിപി

സിൽവർലൈൻ പ്രതിഷേധങ്ങൾ; പൊലീസിന്റെ ഭാഗത്തു നിന്ന് പ്രകോപനമുണ്ടാകരുത്; സംയമനത്തോടെ പ്രശ്നം കൈകാര്യം ചെയ്യണം: ഡിജിപി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കെ റെയിൽ സർവേക്കെതിരായ പ്രതിഷേധങ്ങൾ കൈകാര്യം ചെയ്യുമ്പോൾ പൊലീസ് സംയമനം പാലിക്കണമെന്ന് ഡി.ജി.പി അനിൽ കാന്ത്. ജില്ലാ പൊലീസ് മേധാവികൾക്ക് ഇതുസംബന്ധിച്ച് നിർദേശം ഡി.ജി.പി കൈമാറി.

കെ റെയിൽ സർവേയുടെ ഭാഗമായി കല്ലിടുന്നതിനെതിരെ സംസ്ഥാനത്തിന്റെ പല ഭാഗത്തും പ്രതിഷേധങ്ങൾ അരങ്ങേറുന്നുണ്ട്. സ്ത്രീകളടക്കം പ്രതിഷേധ രംഗത്തുണ്ട്. പ്രതിഷേധക്കാരെ മാറ്റാൻ പൊലീസ് നടത്തുന്ന ഇടപെടലിനെതിരെ ശക്തമായ വിമർശനമുയർന്ന സാഹചര്യത്തിലാണ് ഡി.ജി.പിയുടെ നിർദേശം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൊലീസിന്റെ ഭാഗത്തു നിന്ന് പ്രകോപനമുണ്ടാകരുതെന്നാണ് ഡി.ജി.പിയുടെ നിർദേശം. പ്രാദേശിക ഭരണകൂടങ്ങളുടെ സഹായത്തോടെ ബോധവത്കരണം നടത്തുകയാണ് വേണ്ടതെന്നും സംയമനത്തോടെ പ്രശ്നം കൈകാര്യം ചെയ്യണമെന്നും ജില്ലാ പൊലീസ് മേധാവികൾക്ക് ഡി.ജി.പി നിർദേശം നൽകി.