video
play-sharp-fill

പെരുമ്പാവൂരിൽ നിയമവിദ്യാർത്ഥിയുടെ കൊലപാതകം സിപിഎം അജണ്ട: ഋഷിരാജ് സിങ് തട്ടിപ്പുകാരൻ; ജേക്കബ് തോമസ് നിഗൂഡതകൾ നിറഞ്ഞ മനുഷ്യൻ: നമ്പിനാരായണനും മറിയം റഷീദയും തമ്മിലുള്ള ബന്ധമെന്ത്്; സർക്കാരിനെയും മുൻ സഹപ്രവർത്തകരെയും വെട്ടിലാക്കി ടി.പി സെൻകുമാറിന്റെ സർവീസ് സ്റ്റോറി

പെരുമ്പാവൂരിൽ നിയമവിദ്യാർത്ഥിയുടെ കൊലപാതകം സിപിഎം അജണ്ട: ഋഷിരാജ് സിങ് തട്ടിപ്പുകാരൻ; ജേക്കബ് തോമസ് നിഗൂഡതകൾ നിറഞ്ഞ മനുഷ്യൻ: നമ്പിനാരായണനും മറിയം റഷീദയും തമ്മിലുള്ള ബന്ധമെന്ത്്; സർക്കാരിനെയും മുൻ സഹപ്രവർത്തകരെയും വെട്ടിലാക്കി ടി.പി സെൻകുമാറിന്റെ സർവീസ് സ്റ്റോറി

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: തിരഞ്ഞെടുപ്പിനു മുൻപ് പത്മ അവാർഡ് ജേതാവ് നമ്പിനാരായണനെ വിമർശിച്ച് ബിജെപി സ്ഥാനാർത്ഥി പട്ടികയിൽ നിന്നും പുറത്തായ മുൻ ഡിജിപി ടി.പി സെൻകുമാർ വീണ്ടും വിവാദത്തിന്റെ താളുകൾ മറിക്കുന്നു. തന്റെ ആത്മകഥയിലൂടെ സെൻകുമാർ തുറന്ന് വിടുന്നത് വൻ ഭൂതത്തെ ആകുമെന്ന് ഉറപ്പാണ്. പെരുമ്പാവൂരിലെ നിയമവിദ്യാർത്ഥിയുടെ കൊലപാതകം, ടി.പി ചന്ദ്രശേഖരൻ വധക്കേസ്, ചാരക്കേസ് എന്നിവ അടക്കമുള്ള തന്റെ സർവീസ് കാലത്തെ അനുഭവങ്ങൾ ഉൾക്കൊള്ളിച്ചുള്ള പുസ്തകത്തിൽ ഒപ്പം ജോലി ചെയ്തിരുന്നവർക്കെതിരെയും ഒളിയമ്പുകളുണ്ടെന്നാണ് സൂചന ലഭിക്കുന്ന്ത്.
പെരുമ്പാവൂരിൽ നിയമ വിദ്യാർത്ഥിനിയായ പെൺകുട്ടി കൊല്ലപ്പെട്ടതിൽ സിപിഎമ്മിനും പങ്കുണ്ടെന്നാണ് പുസ്തകതതിൽ പറയാതെ പറയുന്നത്. സിപിഎം അജണ്ടയാണ് കൊലപാതകമെന്ന് അന്ന് അന്വേഷണ ഉദ്യോഗസ്ഥയായിരുന്നവർ പറഞ്ഞിട്ടുണ്ടെന്നാണ് സംഭവം നടക്കുന്ന സമയത്ത് ഡിജിപി ആയിരുന്ന സെൻകുമാർ പറയുന്നത്. എന്നാൽ, യുഡിഎഫ് സർക്കാർ മാറി പിണറായി സർക്കാർ അധികാരത്തിൽ എത്തിയ ശേഷം ഇതു സംബന്ധിച്ചു കേട്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
മാധ്യമങ്ങൾക്കു വാർത്ത നൽകി പേരെടുക്കുന്ന ഡിജിപി ഋഷിരാജ് സിം്ങ് കള്ളനാണെന്ന് പ്രഖ്യാപിക്കുന്ന പുസ്തകത്തിൽ മുൻ വിജിയൻസ് ഡയറക്ടർ ജേക്കബ് തോമസ് നിഗൂഡതകൾ നിറഞ്ഞ മനുഷ്യനാണെന്ന് പ്രഖ്യാപിക്കുന്നു. ചില പൊലീസ് ഉദ്യോഗസ്ഥരും സിപിഎമ്മിലെ കണ്ണൂർ ലോബിയുമായി അടുപ്പമുണ്ടെന്നും സെൻകുമാറിന്റെ പുസ്തകം പ്രഖ്യാപിക്കുന്നു. ഇതു കൂടാതെ പത്മ പുരസ്‌കാര ജേതാവ് നമ്പി നാരായണനും മറിയം റഷീദയും തമ്മിലുള്ള ബന്ധം എന്താണെന്ന് വ്യക്തമാക്കണമെന്നും, സത്യം എന്നായാലും പുറത്ത് വരുമെന്നും അദ്ദേഹം പുസ്തകത്തിൽ പറയുന്നു.

സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം തലവനായും പ്രവർത്തിച്ചിരുന്ന സെൻകുമാറിന് കൊലപാതകത്തെക്കുറിച്ച് വ്യക്തമായ ചില വിവരങ്ങൾ അറിയാമായിരുന്നു എന്ന് പൊലീസിൽ തന്നെ നേരത്തെ സംസാരമുണ്ടായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം, മുൻ പൊലീസ് മേധാവിയുടെ സർവ്വീസ് സ്റ്റോറി സംഘ പരിവാർ സറ്റോറി ആയി കണ്ട് പ്രതിരോധിക്കാനാണ് സി.പി.എം നീക്കം. ഇപ്പോൾ ശബരിമല കർമ്മസമിതിയുടെ നേതൃസ്ഥാനത്തും സംഘപരിവാർ പരിപാടികളിൽ നിത്യ പ്രഭാഷകനുമായ സെൻകുമാറിനെ ആ രൂപത്തിൽ തന്നെ കാണാനാണ് സി.പി.എം തീരുമാനം.

ഇപ്പോൾ പുറത്തിറക്കാൻ പോകുന്ന സർവ്വീസ് സ്റ്റോറിക്ക് പിന്നിൽ പോലും ഒരു പരിവാർ ‘അജണ്ട’ ഉണ്ടെന്ന വിലയിരുത്തലിലാലാണ് പാർട്ടി.

കേരളത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച നിരവധി കേസുകളിലെ ഉള്ളറക്കഥകൾ സർവ്വീസ് സ്റ്റോറിയിലൂടെ പുറത്തുവിടാനാണ് സെൻകുമാർ ഒരുങ്ങുന്നത്. മലയാളത്തിലെ പ്രമുഖ പബ്ളിഷേഴ്സായ ഡി.സി.ബുക്സാണ് സെൻകുമാറിന്റെ സർവ്വീസ് സ്റ്റോറി പ്രസിദ്ധീകരിക്കുന്നത്. എന്റെ പൊലീസ് ജീവിതം എന്ന പേരിലാണ് പുസ്തകം പുറത്തിറങ്ങുന്നത്.

രാഷ്ട്രീയ മത വിഭാഗങ്ങളെ വിവാദങ്ങളിലേക്കാഴ്ത്തിയ ഐ.എസ്.ആർ.ഒ ചാരക്കേസ്, സ്ത്രീ പീഡനങ്ങൾ, മത തീവ്രവാദം,അഴിമതി കേസുകൾ, കവർച്ചാ കേസുകൾ തുടങ്ങി അധികാര ഇടനാഴികളിലെ അരമന രഹസ്യങ്ങൾ വരെ പുറത്ത് വരുമെന്ന സൂചന നൽകിക്കൊണ്ടുളള പുസ്തകത്തിന്റെ കവർ ഫോട്ടോ സെൻകുമാർ ഫേസ്ബുക്കിൽ പങ്കുവച്ചു കഴിഞ്ഞു.

മൂന്നര പതിറ്റാണ്ടിലധികം നീണ്ട സേവനത്തിൽ മികച്ച സേവനം കാഴ്ച വച്ച ഉദ്യോഗസ്ഥനാണ് ടി.പി.സെൻകുമാർ. 1983 മുതൽ കേരളക്കര ചർച്ച ചെയ്ത നിരവധി കേസുകളുടെ നേർച്ചിത്രം ഈ പുസ്തകത്തിലൂടെ അനാവരണം ചെയ്യപ്പെടുന്നുണ്ടെന്നാണ് അണിയറ പ്രവർത്തകർ അവകാശപ്പെടുന്നത്.

ഭരണാധികാരികൾക്ക് മുമ്ബിൽ പോലും കലഹിക്കാൻ മടിക്കാത്ത ഈ മുൻ ഐ.പി.എസ് ഉദ്യോഗസ്ഥനെ സർവ്വീസിലെ നല്ലൊരു കാലം യൂണിഫോം ഡ്യൂട്ടികളിൽ നിന്നും ഒഴിവാക്കി പൊതുമേഖല സ്ഥാപനങ്ങളുടെ തലപ്പത്തിരുത്തുവാനാണ് സർക്കാരുകൾ ശ്രമിച്ചിരുന്നത്. എന്നാൽ, കെ.എസ്.ആർ.ടിയിലടക്കം നിയോഗിച്ചപ്പോഴും മികവുറ്റ രീതിയിൽ പ്രവർത്തിക്കുവാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു. ഉമ്മൻചാണ്ടിയാണ് അദ്ദേഹത്തെ സംസ്ഥാന പോലീസ് മേധാവിയാക്കിയത്.

എന്നാൽ, പിണറായി വിജയൻ മുഖ്യമന്ത്രിയായി എത്തിയപ്പോൾ സെൻകുമാറിനെ മാറ്റി ലോക് നാഥ് ബഹ്റയെ നിയമിച്ചത് ഏറെ വിവാദങ്ങൾക്കും നിയമനടപടികൾക്കും കാരണമായിരുന്നു. സുപ്രീം കോടതിയിൽ നിയമ പോരാട്ടം നടത്തിയായിരുന്നു ഇറക്കിവിട്ട കസേരയിൽ സെൻകുമാർ തിരികെ എത്തിയിരുന്നത്.

വിരമിച്ചയുടനെ സർവ്വീസ് സ്റ്റോറി എഴുതുമെന്ന് നേരത്തെ അദ്ദേഹം സൂചന നൽകിയിരുന്നു. ലോകസഭാതിരഞ്ഞെടുപ്പിന്റെ ചൂടിനിടെയാണിപ്പോൾ തന്റെ സർവ്വീസ് സ്റ്റോറിയുടെ കവർ ചിത്രം സമൂഹ മാധ്യമത്തിലൂടെ സെൻകുമാർ പുറത്ത് വിട്ടിരിക്കുന്നത്.

1983 ബാച്ച് ഐപിഎസ് ഓഫീസറായ ടിപി സെൻകുമാർ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലാണ് പഠിച്ചത്. സാമ്ബത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും നിയമബിരുദവും നേടിയിട്ടുള്ള സെൻകുമാർ 1981ൽ ഇന്ത്യൻ എക്കണോമിക് സർവീസിൽ പ്രവേശനവും നേടിയിരുന്നു.

തുടക്കത്തിൽ തലശ്ശേരിയിലും കണ്ണൂരിലും എഎസ്പി. 1991 മുതൽ 1995 വരെ ഗവർണറുടെ എഡിസി. പിന്നീട് ഒരു വർഷത്തോളം കൊച്ചി പൊലീസ് കമ്മീഷണർ. 2004ൽ വിജിലൻസ് ഐജി. സോണൽ ഐജി, സംസ്ഥാന ഇന്റലിജൻസ് വിഭാഗം മേധാവി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.

ടിപി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾ ജയിലിൽ ഫെയ്സ്ബുക്കും മൊബൈൽ ഫോണും ഉപയോഗിക്കുന്നത് വിവാദമായതിനെത്തുടർന്ന് ഉമ്മൻചാണ്ടി സർക്കാർ ജയിൽ ഡിജിപി സ്ഥാനത്തുനിന്ന് അലക്സാണ്ടർ ജേക്കബിനെ മാറ്റി സെൻകുമാറിന് ജയിൽ ഡിജിപിയുടെ അധികച്ചുമതല കൂടി നൽകുകയുണ്ടായി. ഈ കേസിലെ പ്രതികളെ പിടികൂടുന്നതിന് ശക്തമായ ഇടപെടൽ നടത്തിയിരുന്നതും സെൻകുമാർ ആയിരുന്നു.