പൊലീസ് സ്റ്റേഷനുകളിലെ മര്‍ദനം; കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ വേഗത്തില്‍ നടപടിയുണ്ടാകും; ഡിജിപി റവാഡ ചന്ദ്രശേഖര്‍

Spread the love

തിരുവനന്തപുരം: പൊലീസ് സ്റ്റേഷനുകളിലെ മർദനത്തില്‍ ഉദ്യോഗസ്ഥർക്കെതിരെ വേഗത്തില്‍ നടപടിയെന്ന് സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ.

പൊലീസ് സ്റ്റേഷനുകള്‍ പരാതിയുമായി എത്തുന്നവർക്ക് ഒരു സുരക്ഷിത ഇടമാകുമെന്നും റവാഡ ചന്ദ്രശേഖർ പറഞ്ഞു.

കൂടാതെ, രാഹുല്‍ മാങ്കൂട്ടത്തിനെതിരായ പരാതിയില്‍ ശരിയായ അന്വേഷണമാണ് ക്രൈംബ്രാഞ്ച് നടത്തുന്നതെന്ന് സംസ്ഥാന പോലീസ് മേധാവി പറഞ്ഞു. നടിയെ പരാതിക്കാരിയാക്കാൻ നിയമോപദേശം തേടിയതിനെ കുറിച്ചുള്ള ചോദ്യത്തിന് ആവശ്യമായ തുടർ നടപടി സ്വീകരിക്കുമെന്നും റവാഡാ ചന്ദ്രശേഖർ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇരകള്‍ക്ക് പൊലീസ് സംരക്ഷണം ഒരുക്കുമെന്നും സംസ്ഥാന പൊലീസ് മേധാവി വ്യക്തമാക്കി.