വിദ്വേഷ പ്രചരണം നടത്തുന്നവരെ അറസ്റ്റ് ചെയ്യാന്‍ ഡിജിപിയുടെ കർശന നിര്‍ദേശം;  മതസ്പര്‍ധ വളര്‍ത്തുന്ന പോസ്റ്റുകള്‍ നവമാധ്യമങ്ങളിൽ കൂടുന്ന സാഹചര്യത്തിലാണിത്

വിദ്വേഷ പ്രചരണം നടത്തുന്നവരെ അറസ്റ്റ് ചെയ്യാന്‍ ഡിജിപിയുടെ കർശന നിര്‍ദേശം; മതസ്പര്‍ധ വളര്‍ത്തുന്ന പോസ്റ്റുകള്‍ നവമാധ്യമങ്ങളിൽ കൂടുന്ന സാഹചര്യത്തിലാണിത്

സ്വന്തം ലേഖകൻ

തിരുവനന്തപുരം:സംസ്ഥാനത്ത് നവമാധ്യമങ്ങള്‍ വഴി മതസ്പര്‍ധ വളര്‍ത്തുന്ന പോസ്റ്റുകള്‍ പ്രചരപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ പൊലീസ്.

ഇത്തരം പ്രചരണം നടത്തുന്നവരെ ഉടന്‍ അറസ്റ്റ് ചെയ്യാന്‍ ഡി.ജി.പി ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദേശം നല്‍കി. ഒരുമാസത്തിനകം 144 കേസുകള്‍ ഈ രീതിയില്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആലപ്പുഴയില്‍ ആര്‍.എസ്.എസ്- എസ്.ഡി.പി.ഐ നേതാക്കളുടെ കൊലപാതകത്തിന് ശേഷമാണ് നവമാധ്യമങ്ങള്‍ വഴി മതസ്പര്‍ധ വളര്‍ത്തുന്ന പോസ്റ്റുകള്‍ വ്യാപകമായി പ്രചരിച്ച് തുടങ്ങിയത്. ഇതിനോടകം മലപ്പുറത്ത് 32 ഉം ആലപ്പുഴയില്‍ 16ഉം എറണാകളും 14ഉം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

പൊലീസ് മുന്നറിയിപ്പ് നല്‍കിയിട്ടും പോസ്റ്റുകള്‍ വീണ്ടും കൂടുന്നതിന്റെ പശ്ചാത്തലത്തിലാണ് കര്‍ശന നടപടികളിലേക്ക് നീങ്ങുന്നത്.

ഡിസംബര്‍ 18 മുതല്‍ ജനുവരി മൂന്ന് വരെ മാത്രം 144 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.41 പ്രതികളെ മാത്രമാണ് പിടികൂടിയത്.