play-sharp-fill
112എന്ന എമര്‍ജന്‍സി റെസ്‌പോണ്‍സ് സപ്പോര്‍ട്ടില്‍ ലഭിക്കുന്ന കോളുകള്‍ക്ക് ഏഴ് മിനിറ്റിനകം സഹായമെത്തും ; ഡിജിപി ലോക്‌നാഥ് ബെഹ്റ

112എന്ന എമര്‍ജന്‍സി റെസ്‌പോണ്‍സ് സപ്പോര്‍ട്ടില്‍ ലഭിക്കുന്ന കോളുകള്‍ക്ക് ഏഴ് മിനിറ്റിനകം സഹായമെത്തും ; ഡിജിപി ലോക്‌നാഥ് ബെഹ്റ

സ്വന്തം ലേഖകന്‍

തിരുവനന്തപുരം: 112 എന്ന എമര്‍ജന്‍സി റെസ്പോണ്‍സ് സപ്പോര്‍ട്ട് സംവിധാനത്തിന്റെ നമ്പറില്‍ ലഭിക്കുന്ന കോളുകള്‍ക്ക് ഏഴു മിനി?റ്റിനകം പൊലീസ് സഹായമെത്തുമെന്ന് ഡിജിപി ലോകനാഥ് ബെഹ്റ.


എമര്‍ജന്‍സി റെസ്പോണ്‍സ് സപ്പോര്‍ട്ട് സംവിധാനത്തിലെ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് റൊട്ടറി ക്ലബ് ഓഫ് ടെക്നോപാര്‍ക്കിന്റെ പുരസ്‌കാരങ്ങള്‍ പൊലീസ് ആസ്ഥാനത്ത് വിതരണം ചെയ്യുമ്പോഴാണ് ഡിജിപിയുടെ പ്രഖ്യാപനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്ഥാനത്തിന്റെ ഏത് ഭാഗത്ത് നിന്നും ഈ നമ്പറില്‍ വിളിച്ചാല്‍ പൊലീസ് ആസ്ഥാനത്തെ കണ്‍ട്രോള്‍ റൂമില്‍ സന്ദേശം ലഭിക്കും. സംഭവ സ്ഥലത്തെത്താന്‍ കണ്‍ട്രോള്‍ റൂം വാഹനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കുന്നത് ഈ കേന്ദ്രത്തില്‍ നിന്നാണ്.

എമര്‍ജന്‍സി റെസ്പോണ്‍സ് സപ്പോര്‍ട്ട് സംവിധാനത്തിന്റെ ചുമതലയുള്ള ഇന്‍സ്പെക്ടര്‍ ബി എസ് സാബു, സബ് ഇന്‍സ്പെക്ടര്‍മാരായ ജെ സന്തോഷ് കുമാര്‍, ആര്‍ വിനോദ്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ബി.എസ്. അഹുല്‍ ചന്ദ്രന്‍, യു അഭിലാഷ്, പൊലീസ് കണ്‍ട്‌റോള്‍ റൂം വാഹനത്തിലെ സബ് ഇന്‍സ്പെക്ടര്‍ ഒകെ. സുരേഷ് ബാബു എന്നിവരാണ് അവാര്‍ഡിന് അര്‍ഹരായത്.

Tags :