
സർക്കാർ ജീവനക്കാരുടെ ജോലി സംരക്ഷിക്കാൻ സംസ്ഥാന പൊലീസ് മേധാവിയുടെ ഉത്തരവ്: ക്രിമിനൽക്കേസിൽ സർക്കാർ ജീവനക്കാർ പ്രതിയായാൽ കൃത്യമായി പഠിച്ച ശേഷം മാത്രം മതി എഫ്.ഐ.ആർ; ഐ.എ.എസ് ലോബിയ്ക്കു മുന്നിൽ പൊലീസും മുട്ടുമടക്കുന്നു
തേർഡ് ഐ ബ്യൂറോ
തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസ് ഉദ്യോഗസ്ഥരുടെ ജോലി തുലാസിലാണ്. കൊമ്പത്തിരിക്കുന്നവനും നാട്ടുകാർക്കും രാഷ്ട്രീയക്കാർക്കും ഇട്ടു വട്ടു തട്ടാനുള്ളതാണ് പൊലീസിന്റെ താടി. ഇതിനിടെയാണ് ഇപ്പോൾ പുതിയ ഉത്തരവുമായി സംസ്ഥാന പൊലീസ് മേധാവി തന്നെ രംഗത്ത് എത്തിയിരിക്കുന്നത്. സർക്കാർ ജീവനക്കാർ പ്രതികളായ കേസുകളിൽ എഫ്.ഐ.ആർ ഇടുന്നതിനെതിരെയാണ് ഇപ്പോൾ സർക്കുലർ പുറത്തിറങ്ങിയിരിക്കുന്നത്.
ക്രിമിനല്‍ കുറ്റങ്ങളില്‍ ഉള്‍പ്പെടുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സംരക്ഷണം നല്കുന്ന ഉത്തരവാണ് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ ഇറക്കിയിരിക്കുന്നത്. സര്‍ക്കാര്‍ ജീവനക്കാര്‍ ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ടാല്‍ അവര്‍ക്കെതിരെ തിടുക്കപ്പെട്ട് കേസ് എടുക്കേണ്ടെന്നാണ് ഡി.ജി.പിയുടെ ഉത്തരവ്. ഇത്തരത്തിലുള്ള പരാതി ലഭിച്ചാല്‍ പ്രാഥമിക അന്വേഷണവും വിശദമായ അന്വേഷണവും നടത്തിയ ശേഷം മതി കേസ് എടുക്കുന്നതെന്നും ഡി.ജി.പി ജില്ലാപൊലീസ് മേധാവിമാര്‍ക്കും സ്റ്റേഷന് ഹൗസ് ഓഫീസര്‍മാക്കും അയച്ച സര്‍ക്കുലറില്‍ നിര്‍ദ്ദേശിച്ചു. സര്‍ക്കാര്‍ ജീവനക്കാരുടെ കേസുകള്‍ക്കായി സാധാരണ പൗരന്മാരെ അപേക്ഷിച്ച് പ്രത്യേക വ്യവസ്ഥകള്‍ രൂപീകരിക്കുന്നതിനെ കുറിച്ചും സര്‍ക്കുലറില്‍ പറയുന്നുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആരോപണങ്ങളുടെ പേരില്‍ മാത്രം സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്യരുത്. സാധാരണ സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ പരാതി ലഭിച്ചാല്‍ വേഗത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യുന്ന രീതിയാണുള്ളത്. സര്‍ക്കാര്‍ ജീവനക്കാര്‍ ആയതിനാല്‍ തന്നെ വസ്തുതാപരമല്ലാത്തതും വ്യക്തതയില്ലാത്തതും മനഃപൂര്‍വം അപകീര്‍ത്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയുള്ള ദുരാരോപണങ്ങള്‍ ഉയരാനുള്ള സാദ്ധ്യതയേറെയാണ്. ഈ വശങ്ങളെല്ലാം പരിശോധിച്ച ശേഷമേ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്യാവൂ. ആരോപണം ഉണ്ടാവുകയാണെങ്കില്‍ ആരോപണവിധേയന്റെ ഭാഗം വിശദീകരിക്കാനുള്ള അവസരം നല്‍കണം. പുകമറ സൃഷ്ടിക്കുന്ന തരത്തിലുള്ള ആരോപണങ്ങള്‍ സര്‍ക്കാര്‍ ജീവനക്കാരുടെ കരിയറിനെയും യശ്ശസിനെയും പ്രതികൂലമായി ബാധിക്കുമെന്നും അത് ജീവനക്കാര്‍ക്ക് ഭരണപരമായ പ്രതിസന്ധികള്‍ സൃഷ്ടിക്കുമെന്നും ഡി.ജി.പി ഓര്‍മ്മിപ്പിച്ചു.
സര്‍ക്കാര്‍ ജീവനക്കാര്‍ തങ്ങളുടെ ചുമതലകള്‍ നിര്‍വഹിക്കുന്നതിന്റെ ഭാഗമായി മനഃപൂര്‍വമല്ലാതെയോ വ്യക്തിതാല്പര്യങ്ങളില്ലാതെയോ പ്രവര്‍ത്തിച്ചേക്കാം. എന്നാല്‍, ഇത് മറ്റുചില വ്യക്തികളെ പ്രതികൂലമായി ബാധിച്ചേക്കാമെന്നും സര്‍ക്കുലറില്‍ പറയുന്നു.
അതേസമയം, ഡി.ജി.പിയുടെ സര്‍ക്കുലര്‍ നിലവിലെ നിയമങ്ങള്‍ക്ക് നിരക്കുന്നതല്ലെന്നും ഭരണഘടന ഉറപ്പുനല്‍കുന്ന തുല്യതയ്ക്കുള്ള അവകാശം ലംഘിക്കുന്നതാണെന്നും നിയമവൃത്തങ്ങള്‍ പറയുന്നു. അഴിമതി നിരോധന നിയമപ്രകാരമുള്ള കേസുകളിലും വൈവാഹികപരമായ കേസുകളിലും പ്രാഥമിക അന്വേഷണം നടത്തണമെന്ന് ലളിതകുമാരി കേസില്‍ സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. ഇത് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മാത്രമല്ല, എല്ലാ പൗരന്മാര്ക്കും ബാധകമാണ്. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സംരക്ഷണം ഉള്ളത് പ്രോസിക്യൂഷന് ഘട്ടത്തില്‍ മാത്രമാണ്. അല്ലാതെ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്യുമ്ബോള്‍ സംരക്ഷണം ലഭിക്കില്ലെന്നാണ് നിയമവിദഗ്ദ്ധര്‍ പറയുന്നത്.