
“ഗുണ്ടകൾക്കെതിരെയുള്ള കോട്ടയം ജില്ലാ പോലീസിന്റെ പ്രവർത്തനം വളരെ മികച്ചത് “; ജില്ലയിൽ സന്ദർശനം നടത്തി സംസ്ഥാന പോലീസ് മേധാവി; ക്രമസമാധാനപാലനം വിലയിരുത്തി; പുതുവർഷ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് പോലീസ് സ്പെഷ്യൽ ഡ്രൈവ്
സ്വന്തം ലേഖിക
കോട്ടയം: ജില്ലയിലെ ക്രമസമാധാനപാലനം വിലയിരുത്തുന്നതിന്റെ ഭാഗമായി സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത് ജില്ലയിൽ സന്ദർശനം നടത്തി.
ഇതിന്റെ ഭാഗമായി ഉച്ചയ്ക്ക് ജില്ലാ പോലീസ് സംസ്ഥാനത്ത് എത്തിയ അദ്ദേഹം ജില്ലയിലെ സ്റ്റേഷന്‍ എസ്.എച്ച്.ഓ മാരുമായി കൂടിക്കാഴ്ച നടത്തുകയും, ഹൈവേ പെട്രോളിങ്ങിൽ പരിശോധന നടത്തുകയും, പോലീസ് ഉദ്യോഗസ്ഥരുടെ ക്ഷേമത്തിനും, സേവനങ്ങള്‍ക്കുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് കേരള പോലീസ് ആവിഷ്കരിച്ച CEED ( Centre for Employee Enhancement and Development ) പദ്ധതിയുടെ എറണാകുളം റേഞ്ച് തല ഉദ്ഘാടനം ജില്ലാ പോലീസ് ആസ്ഥാനത്ത് വച്ച് നിർവഹിക്കുകയും ചെയ്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടര്‍ന്ന് പോലീസ് സ്റ്റേഷനുകളില്‍ സന്ദർശനം നടത്തുകയും ,ജില്ലയിലെ ക്രമസമാധാന നില തൃപ്തികരമാണെന്നും ഗുണ്ടകൾക്കെതിരെയുള്ള ജില്ലാ പോലീസിന്റെ പ്രവർത്തനം വളരെ മികച്ചതാണെന്നും പറഞ്ഞ അദ്ദേഹം പുതുവർഷ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ലഹരി ഉപയോഗം തടയുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് പോലീസ് സ്പെഷ്യൽ ഡ്രൈവ് നടത്തുമെന്നും കൂട്ടിച്ചേര്‍ത്തു.
ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി അജിത് കുമാർ എം. ആർ, സൗത്ത് സോൺ ഐ.ജി. പി പ്രകാശ്, എറണാകുളം റേഞ്ച് ഡി. ഐ.ജി നീരജ് കുമാർഗുപ്ത എന്നിവരും സംസ്ഥാന പോലീസ് മേധാവിയോടൊപ്പം ഉണ്ടായിരുന്നു.