
തിരുവനന്തപുരം: ദേവസ്വം കമ്മീഷണര്‍ക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കി ദേവസ്വം ബോര്‍ഡുകളുടെ ഭരണത്തില്‍ ഇടപെടാൻ സര്‍ക്കാര്‍.
ഇതിനായി ദേവസ്വം വകുപ്പ് സെക്രട്ടറി എം ജി രാജമാണികൃം നല്‍കിയ ശുപാര്‍ശയിന്മേല്‍ സര്‍ക്കാരില്‍ ചര്‍ച്ചകള്‍ തുടരുകയാണ്. സര്‍ക്കാര്‍ നിയമിക്കുന്ന കമ്മീഷണര്‍ക്ക് ദേവസ്വം ബോര്‍ഡ് സെക്രട്ടറിയുടെ അധികാരങ്ങള്‍ കൈമാറാനും ബോര്‍ഡ് യോഗങ്ങളില്‍ പങ്കെടുപ്പിക്കാനുമാണ് നീക്കം.
തിരുവിതാംകൂർ ദേവസ്വം ഉള്‍പ്പെടെ ദേവസ്വങ്ങളില്‍ സർക്കാർ നിയന്ത്രങ്ങള്‍ കുറവാണ്. സർക്കാർ നോമിനേറ്റ് ചെയ്യുന്ന അംഗങ്ങളാണെങ്കിലും ദൈംനദിന പ്രവർത്തനങ്ങളിലും നിയമപരമായ കാര്യങ്ങളിലും ബോർഡിനാണ് അധികാരം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സ്വർണപ്പാളി കടത്തല്‍ ഉള്‍പ്പെടെ ബോർഡ് എടുക്കുന്ന തീരുമാനങ്ങള്‍ വിവാദമാകുമ്പോള്‍ സർക്കാരിൻ്റെ പ്രതിച്ഛായയെ ബാധിക്കുന്ന സാഹചര്യത്തിലാണ് ബോർഡുകളില്‍ അഴിച്ചു പണിക്ക് സർക്കാർ ഒരുങ്ങുന്നത്. സർക്കാരിൻ്റെ പ്രതിനിധിയായ ദേവസ്വം കമ്മീഷണറുടെ അധികാരങ്ങള്‍ കൂട്ടാനും ബോർഡിലെ നിയമന രീതികളില്‍ മാറ്റം കൊണ്ടുവരാനുമാണ് നീക്കം.