video
play-sharp-fill
എന്നെയും കുഞ്ഞിനേയും വെറുതെ വിട്ടേക്ക്, നിങ്ങളുടെ ആരുടെയും സഹതാപം ഞങ്ങള്‍ക്ക് വേണ്ട; വൈബര്‍ ഗുഡ് ദേവു

എന്നെയും കുഞ്ഞിനേയും വെറുതെ വിട്ടേക്ക്, നിങ്ങളുടെ ആരുടെയും സഹതാപം ഞങ്ങള്‍ക്ക് വേണ്ട; വൈബര്‍ ഗുഡ് ദേവു

സ്വന്തം ലേഖകൻ

ബിഗ് ബോസ് മലയാളം സീസണ്‍ 5 ലെ ശക്തരില്‍ ഒരാളായിരുന്നു വൈബര്‍ ഗുഡ് ദേവു എന്ന് വിളിക്കുന്ന ശ്രീദേവി. ഈ സീസണിലെ ആദ്യത്തെ ദിവസം തന്നെ ദേവുവിന്റെ ശബ്ദം ബിഗ് ബോസ് വീട്ടില്‍ ഉയര്‍ന്നു കേട്ടിരുന്നു.

അടിയുണ്ടാക്കാനും വഴക്കിടാനും അഭിപ്രായം പറയാനുമൊക്കെ ദേവു മുന്നില്‍ തന്നെയുണ്ടായിട്ടുണ്ട്. കഴിഞ്ഞ ആഴ്ച നടന്ന ഡബിള്‍ എവിക്ഷനില്‍ അപ്രതീക്ഷിതമായിരുന്നു ഇവരുടെ പുറത്താകല്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പുറത്തെത്തിയ ശേഷം പുറത്താകല്‍ ന്യായമാണെന്ന് കരുത്തുന്നില്ലെന്നായിരുന്നു വൈബര്‍ ഗുഡ് ദേവു പറഞ്ഞത്. തങ്ങളേക്കാള്‍ സേഫ് ആയി ഗെയിം കളിക്കുന്നവര്‍ വീട്ടില്‍ ഇപ്പോഴും തുടരുന്നുണ്ടെന്ന് താരം പറഞ്ഞിരുന്നു. ഇതിനു പുറമെ തനിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയിലുള്ള ആക്രമണം നടക്കുന്നു എന്ന ആരോപണവും താരം ഉന്നയിക്കുകയുണ്ടായി. സഹമത്സരാര്‍ത്ഥി ആയിരുന്ന വിഷ്ണുവിന്റെ ആരാധകരും സുഹൃത്തുക്കളും ചേര്‍ന്നാണ് ആക്രമണം നടത്തുന്നതെന്നാണ് ദേവു ആരോപിച്ചത്.
ഇപ്പോഴിതാ, അതിനൊക്കെ പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ഒരു കുറിപ്പുമായി എത്തിയിരിക്കുകയാണ് വൈബര്‍ ഗുഡ് ദേവു. തന്നെയും മകളെയും വെറുതെ വിട്ടേക്ക് എന്ന് പറഞ്ഞു കൊണ്ടാണ് ദേവുവിന്റെ പോസ്റ്റ്.

‘ഹഗ്ഗും, സ്മോക്കിങ്ങും ഇവിടെ കേരളത്തില്‍ വലിയ വിപ്ലവകരമാക്കിയ സദാചാര ഉണ്ണികള്‍ക്ക് നമസ്ക്കാരം. ഒരു ആണ്‍കുട്ടിയും പെണ്‍കുട്ടിയും ഒരുമിച്ച്‌ ഇരിക്കുകയോ, ട്രാവല്‍ ചെയ്യുകയോ ചെയ്താല്‍ എന്തിനു ഒന്നിച്ചു ഒരു റൂമില്‍ ഇരുന്നാല്‍ പോലും ഒന്നും സംഭവിക്കാന്‍ പോകുന്നില്ല. അവിടെ അനാവശ്യമായ കഥകള്‍ കുത്തി നിറയ്ക്കുന്നത് ഈ സദാചാര ഉണ്ണികള്‍ ആണ്,’ഒന്ന് കെട്ടിപിടിച്ചാല്‍ ഉള്ള അതിന്റെ വില, റീലീഫ് ഒക്കെയും പലരും അറിഞ്ഞുകൊണ്ട് മറക്കുകയാണ്. അപ്പോള്‍ ഈ പറയുന്ന സദാചാര ഉണ്ണികള്‍ സ്വന്തം പേരന്റ്സിനെ അല്ലെങ്കില്‍ സുഹൃത്തുക്കളെ ഒന്ന് കെട്ടിപിടിക്കാറില്ലേ. ബിഗ് ബോസ് വീട്ടില്‍ നടക്കുന്ന ഒന്നിനും ക്ലാരിറ്റി ഇല്ലാതെ പുറത്തു പുണ്യാളനെ രക്ഷിക്കാന്‍ ചിലര്‍ കാട്ടികൂട്ടുന്ന കോപ്രായങ്ങള്‍ കാണുമ്ബോള്‍ പുച്ഛം മാത്രം. ഒന്ന് കെട്ടിപിടിച്ചതുകൊണ്ട് മാത്രം ആരും എവിടെയും നശിച്ചിട്ടില്ല. ഗര്‍ഭിണി ആയിട്ടില്ല, ഭൂമി പിളര്‍ന്നിട്ടും ഇല്ല,’

‘എന്നെയും കുഞ്ഞിനേയും വെറുതെ വിട്ടേക്ക്. നിങ്ങളുടെ ആരുടെയും സഹതാപം ഞങ്ങള്‍ക്ക് വേണ്ട. ഞങ്ങള്‍ക്ക് പരസ്പരം നന്നായി തിരിച്ചറിയാം. പിന്നെ ദൈവത്തിന്റെ കരുണയാല്‍ അവള്‍ ആരോഗ്യവതിയാണ്. മാത്രമല്ല അവള്‍ക്ക് കോമണ്‍ സെന്‍സ് എന്നൊരു സാധനം ഉണ്ട്. ആരും ഞങ്ങളുടെ കുടുംബത്തിലേക്ക് കയറി ഒണ്ടാക്കണ്ട’,അത് നിങ്ങള്‍ക്ക് തന്നെ ബുദ്ധിമുട്ടാകും. പിന്നെ ഒരു സ്ത്രീയെ എങ്ങനെ റെസ്‌പെക്‌ട് ചെയ്യണം എന്ന് അറിയാതെ അവിടെ ഒരു ടൈമില്‍ കുറെ സംസാരിക്കുന്ന നിങ്ങളുടെ വിഷ്ണു പുണ്യാളന് അറിയാം എന്താണ് ശരിക്കും നടന്നത് എന്ന്’,അയാള്‍ തന്നെ പറഞ്ഞിട്ടുണ്ട് ഗെയിം ആയി എടുക്കാന്‍. കുടുംബം എല്ലാവര്‍ക്കും ഉണ്ട്. അത് തകര്‍ക്കാന്‍ നോക്കിയാല്‍ കര്‍മ്മ എന്നൊന്നുണ്ട് അത് തിരിച്ചടിക്കും. പുണ്യാളനെ പറ്റി പറഞ്ഞു ഈ വീഡിയോ ചെയ്‌താല്‍ കമന്റ് ഇട്ടാല്‍ നിന്നെ അങ്ങ് തീര്‍ത്തുകളയും എന്നാണ് പുണ്യാളന്റെ പി ആര്‍ ബോധിപ്പിച്ചത്’,

‘വല്ല തരത്തില്‍ പോയി കളിക്ക് മക്കളെ പിന്നെ നിയമം ഒക്കെ എന്തിനാ കാണാന്‍ ആണോ. എന്നെ വിഷ്‌ണു ഫാന്‍സ്‌ വന്നു തീര്‍ക്കുമോ എന്നാല്‍ അതൊന്നു കാണണമല്ലോ,’ എന്നാണ് ദേവു ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചത്.നേരത്തെ ബിഗ് ബോസ് വീടിനുള്ളിലെ ദേവുവിന്റെയും വിഷ്ണുവിന്റെയും സൗഹൃദം പുറത്ത് വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. പുറത്ത് അതിനെ തെറ്റായി വ്യഖ്യാനിച്ചു എന്നാണ് അഭിമുഖങ്ങളില്‍ ദേവു പറഞ്ഞത്. അതേസമയം, ശക്തരായ മത്സരാര്‍ഥികളില്‍ ഒരാളായി വിഷ്‌ണു ഇപ്പോഴും ബിഗ് ബോസ് വീടിനുള്ളില്‍ തുടരുകയാണ്.

Tags :