
ഈ ഉപകരണങ്ങൾ എക്സ്റ്റൻഷൻ ബോർഡിൽ പ്ലഗ് ചെയ്യുന്നുണ്ടോ? എങ്കിൽ സൂക്ഷിക്കണം
ഒരേ സമയത്ത് ഒന്നിൽ കൂടുതൽ വൈദ്യുതി ഉപകരണങ്ങൾ എക്സ്റ്റൻഷൻ ബോർഡ് ഉപയോഗിച്ച് പ്രവർത്തിപ്പിക്കാൻ സാധിക്കും. എന്നാൽ ശരിയായ രീതിയിൽ എക്സ്റ്റൻഷൻ ബോർഡ് ഉപയോഗിച്ചില്ലെങ്കിൽ പലതരം നാശനഷ്ടങ്ങൾ സംഭവിക്കാം. ഉയർന്ന പവറുള്ള ഉപകരണങ്ങൾ അല്ലെങ്കിൽ എപ്പോഴും വൈദ്യുതി ആവശ്യമായി വരുന്ന ഉപകരണങ്ങൾക്ക് വേണ്ടിയുള്ളതല്ല ഇത്തരം സംവിധാനങ്ങൾ. ഈ ഉപകരണങ്ങൾ എക്സ്റ്റൻഷൻ ബോർഡിൽ പ്ലഗ് ചെയ്യുന്നുണ്ടെങ്കിൽ ഉടനെ മാറ്റിക്കോളൂ.
മൈക്രോവേവ്
മൈക്രോവേവ് പ്രവർത്തിക്കണമെങ്കിൽ 10 മുതൽ 15 വരെ ആംപിയർ ആവശ്യമാണ്. ഇത് എക്സ്റ്റൻഷൻ ബോർഡിന് താങ്ങാൻ കഴിയുന്നതിനും അപ്പുറമാണ്. അതിനാൽ തന്നെ മൈക്രോവേവ് എക്സ്റ്റൻഷൻ ബോർഡിൽ പ്രവർത്തിപ്പിക്കുമ്പോൾ തീ പിടിത്തത്തിനോ അല്ലെങ്കിൽ വീടിന്റെ മുഴുവൻ സംവിധാനത്തിനോ കേടുപാടുകൾ വരൻ സാധ്യതയുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അടുക്കള ഉപകരണങ്ങൾ
അടുക്കളയിൽ ഉപയോഗിക്കുന്ന ചെറിയ ഉപകരണങ്ങൾ എക്സ്റ്റൻഷൻ ബോർഡിൽ പ്രവർത്തിപ്പിക്കാൻ സാധിക്കില്ല. ചില ഉപകരണങ്ങൾക്ക് കൂടുതൽ വൈദ്യുതി ആവശ്യമായി വരുന്നു. ഇത്തരം ഉപകരണങ്ങൾ എക്സ്റ്റൻഷൻ ബോർഡിൽ പ്രവർത്തിപ്പിച്ചാൽ വയർ ഉരുകി പോകാനും ഉപകരണത്തിന് കേടുപാടുള സംഭവിക്കാനും കാരണമാകുന്നു.
എയർ കണ്ടീഷണർ
ഹീറ്റർ, എയർ കണ്ടീഷണർ തുടങ്ങിയ വലിയ ഉപകരണങ്ങൾക്ക് കൂടുതൽ വൈദ്യുതി ആവശ്യമായി വരുന്നു. ഉപകരണങ്ങൾ അധികമായി ചൂടാവാൻ സാധ്യത ഉള്ളതുകൊണ്ട് തന്നെ എക്സ്റ്റൻഷൻ ബോർഡിൽ ഇത്തരം ഉപകരണങ്ങൾ ഉപയോഗിക്കാൻ പാടില്ല.
മുടി സംരക്ഷണ ഉപകരണങ്ങൾ
വീട്ടിൽ മുടി സംരക്ഷണ ഉപകരണങ്ങൾ ഉപയോഗിക്കുന്നുണ്ടെങ്കിൽ, അതൊരിക്കലും എക്സ്റ്റൻഷൻ ബോർഡിൽ ഉപയോഗിക്കാൻ പാടില്ല. കാരണം ഇതിൽ നിന്നും വേഗത്തിലാണ് വലിയ അളവിൽ വൈദ്യുതി ഉപയോഗിക്കുന്നത്. അതിനാൽ തന്നെ ഇത് സ്വിച്ച് ബോർഡിൽ പ്ലഗ് ചെയ്ത് ഉപയോഗിക്കുന്നതാണ് നല്ലത്.