video
play-sharp-fill
ഇരുപത്തിരണ്ടാം വയസ്സിൽ വിധവ; മദ്യപാനം എന്നെ നശിപ്പിച്ചു; ദേവി അജിത്

ഇരുപത്തിരണ്ടാം വയസ്സിൽ വിധവ; മദ്യപാനം എന്നെ നശിപ്പിച്ചു; ദേവി അജിത്


സ്വന്തം ലേഖകൻ

സഹതാരമായി ശ്രദ്ധിക്കപ്പെട്ട ഒരാളാണ് ദേവി അജിത്. മദ്യപിക്കാറുണ്ടെന്നു തുറന്നു പറഞ്ഞ താരങ്ങളിൽ ഒരാൾ കൂടിയാണ് ദേവി. എന്നാൽ ഇപ്പോൾ അതിൽ നിന്നെല്ലാം മാറി പുതിയ ഒരു ജീവിതം തുടങ്ങിയിരിക്കുകയാണ് താരം. മകൾക്കു വേണ്ടിയാണ് മദ്യപാന ശീലം ഉപേക്ഷിച്ചതെന്നു ദേവി അജിത്ത് പറയുന്നു. ‘ഇനിയൊരിക്കലും മദ്യപിക്കില്ല. മദ്യപിച്ചിരുന്ന സമയത്ത് ഒറ്റയ്ക്കിരുന്നേ മദ്യപിക്കുമായിരുന്നുള്ളൂ. സോഷ്യൽ ഡ്രിങ്കിങ് ഞാൻ ഇഷ്ടപ്പെടുന്നില്ല. ഒറ്റയ്ക്കിരുന്നു കഴിക്കാനേ തോന്നുമായിരുന്നുള്ളൂ. മദ്യപാനം കൊണ്ട് ഒന്നും നേടിയില്ല. ഇന്ന് ഞാൻ ഏറ്റവും വെറുക്കുന്ന ഒന്നാണു മദ്യപാനം.’

ഇപ്പോൾ താൻ ജീവിതത്തെ ഏറ്റവും കൂടുതൽ പ്രണയിക്കുകയാണെന്നും വരുന്ന വർഷത്തിൽ ജീവിതത്തിൽ വലിയ മാറ്റങ്ങളുണ്ടാകുമെന്നും താരം പറയുന്നു. ’22-ആം വയസ്സിൽ വിധവയായ ആളാണ് ഞാൻ. ഗോസിപ്പുകൾ ധാരാളമുണ്ടായിട്ടുണ്ട്. അതെല്ലാം പോസിറ്റീവ് ആയിട്ടേ എടുത്തുള്ളൂ. ഇപ്പോൾ മകൾക്കു വേണ്ടി ജീവിക്കുന്ന അമ്മ മാത്രമാണ്. ഭാരിച്ച കടം കാരണം വിദേശത്തു ഏറെ കാലം ജോലി ചെയ്തു. 22 വയസ്സുള്ളപ്പോൾ ദ് കാർ എന്നചിത്രം നിർമിച്ച ആളാണു ഞാൻ. അനുഭവങ്ങളിൽ നിന്നു ഏറെ പഠിച്ചു. ഇപ്പോൾ പ്രചോദനം നിർമാതാവായ സാന്ദ്രാ തോമസ് ആണ്. ഇത്ര ചെറുപ്പത്തിൽ തന്നെ അവർ വലിയ അനുഭവസമ്പത്തുള്ള നിർമാതാവായി മാറി.യെന്നും ദേവി വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group