ആന്റി എന്നു വിളിച്ച് പരിഹസിച്ച് ദേവരക്കൊണ്ടയുടെ ആരാധകർ: തുറന്നടിച്ച് നടി അനസൂയ

Spread the love

സമൂഹമാധ്യമങ്ങളിലെ അധിക്ഷേപ കമന്റുകൾക്കെതിരെ തുറന്നടിച്ച് തെലുങ്കുതാരം അനസൂയ ഭരദ്വാജ്. ‘ആന്റി’ എന്നു വിളിച്ചു പരിഹസിച്ചുകൊണ്ടു കമന്റിടുന്നവർക്കെതിരെയാണ് അനസൂയ രൂക്ഷമായി പ്രതികരിച്ചത്. നടൻ വിജയ് ദേവരക്കൊണ്ടയുടെ ആരാധകരാണ് നടിക്കെതിരെ സൈബര്‍ ആക്രമണം തുടങ്ങിയിരിക്കുന്നത്. സമൂഹമാധ്യമങ്ങളിലൂടെ ഇത്തരത്തിൽ അധിക്ഷേപിക്കുന്നവരുടെ കമന്റുകൾ സ്ക്രീൻഷോട്ടെടുത്ത് കേസ് കൊടുക്കുമെന്ന് താരം വ്യക്തമാക്കി. ദേവരക്കൊണ്ടയുടെ ഏറ്റവും പുതിയ സിനിമയുടെ നെഗറ്റീവ് റിവ്യൂകളുമായി ബന്ധപ്പെട്ട് നടി പങ്കുവച്ച കുറിപ്പാണ് ആരാധകരെ ചൊടിപ്പിച്ചത്. ‘‘പ്രായത്തെ അപമാനിച്ചാണ് ആന്റി എന്നു വിളിക്കുന്നത്. ഇതിലേക്ക് എന്റെ കുടുംബത്തെ കൂടി വലിച്ചിഴക്കുകയാണ്. അവർക്കെതിരെ കേസ് റജിസ്റ്റർ ചെയ്യും. ന്യായമായ ഒരു കാരണമില്ലെങ്കിൽ ദുഃഖിക്കേണ്ടി വരും. ഇതെന്റെ അവസാന മുന്നറിയിപ്പാണ്’ – എന്നിങ്ങനെ പോകുന്നു നടിയുടെ ട്വീറ്റുകൾ.

video
play-sharp-fill