play-sharp-fill
ഇരുട്ടിന്റെ മറവിലെ ഒടി വിദ്യയോട് താല്പര്യമില്ല; ഇനി ദേവസ്വം ബോർഡ് പ്രസിഡന്റായി പത്മകുമാർ മലചവിട്ടില്ലെന്ന് സൂചന; തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് സ്ഥാനം പത്മകുമാർ രാജിവച്ചെന്ന് സൂചന; പ്രഖ്യാപനം മകരവിളക്കിന് ശേഷം

ഇരുട്ടിന്റെ മറവിലെ ഒടി വിദ്യയോട് താല്പര്യമില്ല; ഇനി ദേവസ്വം ബോർഡ് പ്രസിഡന്റായി പത്മകുമാർ മലചവിട്ടില്ലെന്ന് സൂചന; തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് സ്ഥാനം പത്മകുമാർ രാജിവച്ചെന്ന് സൂചന; പ്രഖ്യാപനം മകരവിളക്കിന് ശേഷം


സ്വന്തം ലേഖകൻ

തിരുവനന്തപുരം: ശബരിമലയിൽ യുവതി പ്രവേശനം ഉണ്ടായാൽ രാജി വയ്ക്കുമെന്ന നിലപാടിലായിരുന്നു തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ. യുവതി പ്രവേശനവും അതേ തുടർന്നുണ്ടായ ശുദ്ധിക്രിയാ വിവാദത്തിലും പത്മകുമാറിന്റെ നിലപാട് സർക്കാരിന് വിരുദ്ധമായിരുന്നു. ഈ സാഹചര്യത്തിൽ ദേവസ്വം ബോർഡ് പ്രസിഡന്റ് സ്ഥാനം പത്മകുമാർ രാജിവച്ചതായും സർക്കാർ നിർബന്ധപൂർവ്വം രാജി എഴുതി വാങ്ങിച്ചെന്നുമാണ് തേർഡ് ഐന്യൂസിന് ലഭിച്ച വിവരം. എന്നാൽ സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് പത്മകുമാർ രാജിവച്ചുവെന്നാണ് ലഭിക്കുന്ന വിവരം. ശബരിമല മകരവിളക്ക് തീർത്ഥാടനത്തിനുശേഷമേ രാജിക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കൂ എന്നാണ് റിപ്പോർട്ട്.

ബോർഡ് അംഗം കെ.പി. ശങ്കരദാസിനാകും പകരം ചുമതല. ശബരിമലയിൽ ഇരുട്ടിന്റെ മറവിൽ യുവതികളെത്തിയത് അതീവ രഹസ്യമായാണ് ശങ്കരദാസിന്റെ മകനും കോട്ടയം എസ് പിയുമായ ഹരിശങ്കറാണ് എല്ലാ നീക്കങ്ങളും നടത്തിയത്. കനകദുർഗയും ബിന്ദുവും ദർശനം നടത്തിയത് വിശ്വാസികളെ പ്രകോപിപ്പിക്കുകയും ചെയ്തു. സർക്കാരിന് വിശ്വാസം നഷ്ടമായതു കൊണ്ടാണ് ഒന്നും തന്നെ അറിയിക്കാത്തതെന്ന വിലയിരുത്തലുമുണ്ട്. ശബരിമലയിൽ വിശ്വാസികൾക്കൊപ്പമാണ് പത്മകുമാറിന്റെ കുടുംബം. ശബരിമലയുമായി അടുപ്പവും ഈ കുടുംബത്തിനുണ്ട്. ഈ സാഹചര്യമെല്ലാം പരിഗണിച്ചാണ് ഭക്തർക്കും തന്ത്രിക്കുമെതിരെ നിലപാട് എടുക്കാൻ പത്മകുമാറിന് കഴിയാത്തതും. ഇതിനാലാണ് രാജിയിലേക്ക് കാര്യങ്ങളെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശബരിമലയിൽ യുവതീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധി വന്നതുമുതൽ സർക്കാരുമായി ഇടഞ്ഞുനിൽക്കുകയാണു സിപിഎം നേതാവുകൂടിയായ പത്മകുമാർ. വിധിക്കെതിരേ പുനഃപരിശോധനാഹർജി നൽകുമെന്നും തന്റെ വീട്ടിൽനിന്നു യുവതികളാരും ശബരിമലയ്ക്കു പോകില്ലെന്നും പത്മകുമാർ പറഞ്ഞരുന്നു. തുടർന്ന്, ആദ്യനിലപാടിൽനിന്നു പിന്നാക്കം പോയ പത്മകുമാർ പലവട്ടം മലക്കം മറിഞ്ഞു. ഇതോടെ തന്നെ പിണറായിയുടെ കണ്ണിലെ കരടായി പത്മകുമാർ മാറി. യുവതി പ്രവേശനത്തിന് ശേഷം തന്ത്രി ശുദ്ധിക്രിയ നടത്തിയതും പത്മകുമാറുമായി കൂടിയാലോചിച്ചായിരുന്നു. ശബരിമല കർമസമിതി പലവട്ടം ആറന്മുളയിലെ വീട് ഉപരോധിച്ചു. മകരവിളക്കിനു മുന്നോടിയായി കഴിഞ്ഞദിവസം നടന്ന അവലോകനയോഗത്തിലും പത്മകുമാറിനെ പങ്കെടുപ്പിച്ചില്ല. സന്നിധാനത്ത് നടന്ന ദേവസ്വം ബോർഡ് യോഗത്തിലും പ്രസിഡന്റ് വിട്ടു നിന്നു. എല്ലാ കാര്യങ്ങളും ശങ്കരദാസിന്റെ നേതൃത്വത്തിലാണ് നടക്കുന്നത്. സന്നിധാനത്തേക്ക് പത്മകുമാർ വരുന്നുമില്ല. ഇതെല്ലാം രാജിയുടെ സൂചനയായി വിലയിരുത്തപ്പെടുന്നു.