play-sharp-fill
ദേവസ്വം ബോർഡ് പ്രതിസന്ധിയിൽ; ശബരിമലയിലെ വരുമാനത്തിൽ പ്രതിദിനം 25 ലക്ഷത്തിനു മുകളിൽ കുറവ്

ദേവസ്വം ബോർഡ് പ്രതിസന്ധിയിൽ; ശബരിമലയിലെ വരുമാനത്തിൽ പ്രതിദിനം 25 ലക്ഷത്തിനു മുകളിൽ കുറവ്

സ്വന്തം ലേഖകൻ

പമ്പ: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് സർക്കാരിനും ദേവസ്വം ബോർഡിനും നേരേ ശക്തമായ പ്രതിഷേധം തുടരവേ ശബരിമലയിലെ കാണിക്ക വരുമാനത്തിൽ വൻകുറവ്. ഭണ്ഡാരത്തിൽനിന്ന് കാണിക്ക പണത്തിനുപകരം സ്വാമി ശരണം, സേവ് ശബരിമല എന്നെഴുതിയ പേപ്പറുകളാണ് കൂടുതലായും ലഭിക്കുന്നത്. തുലാമാസപൂജയ്ക്ക് നട തുറന്ന 17 മുതൽ നാലുദിവസത്തെ കാണിക്ക വരുമാനം മുൻവർഷത്തെ അപേക്ഷിച്ച് വളരെ കുറവാണ്. പ്രതിദിനം 25 ലക്ഷത്തിനു മുകളിൽ കുറവാണ് കാണുന്നത്. കഴിഞ്ഞ വർഷം ലഭിച്ചതിനേക്കാൾ 44.50 ലക്ഷം രൂപയാണ് ഇത്തവണ കുറവ്. യുവതി പ്രവേശനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും പ്രതിഷേധങ്ങളും നിലനിൽക്കുന്നതിനാലും, ഹർത്താലും കാരണമാണ് വരുമാനം കുറഞ്ഞതെന്നാണ് ദേവസ്വംബോർഡിന്റെ വിശദീകരണം.