
കോട്ടയം: ദേശീയ തലത്തില്‍ ദേവസ്വം ബോർഡ് രൂപീകരിക്കുമെന്ന സൂചനയുമായി കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി.
കേന്ദ്രതലത്തില്‍ ദേവസ്വം ബോർഡ് പോലെ ഒരുസംവിധാനം വരുന്നതോടെ എല്ലാ ആരാധനാലയങ്ങളുടെയും പ്രവർത്തനം ഒരേരീതിയിലാകുമെന്നും സുരേഷ് ഗോപി പറഞ്ഞു.
പാലാ മേവട പുറക്കാട്ട് ദേവീക്ഷേത്രം ആല്‍ത്തറയില്‍ സംഘടിപ്പിച്ച കലുങ്ക് സഭയില്‍ സംസാരിക്കവെയാണ് സുരേഷ് ഗോപി ഇക്കാര്യം വ്യക്തമാക്കിയത്. തൃശ്ശൂരിന് പുറത്ത് സംഘടിപ്പിച്ച ആദ്യ കലുങ്ക് സഭയായിരുന്നു പാലായിലേത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഏകീകൃത സിവില്‍ കോഡും രാജ്യത്ത് നിലവില്‍ വരുമെന്നും സുരേഷ് ഗോപി പറഞ്ഞു. എയിംസ് വന്നാല്‍ കേരളത്തിന്റെ തലയിലെഴുത്ത് മാറുമെന്നും സുരേഷ് ഗോപി ചൂണ്ടിക്കാട്ടി. എയിംസിനായി തറക്കല്ലെങ്കിലും ഇടാതെ അടുത്തതവണ വോട്ട് ചോദിച്ച് ജനസമക്ഷം എത്തുകയില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇതിനായി സംസ്ഥാന സർക്കാർ സഹായിക്കണമെന്നും സുരേഷ് ഗോപി ആവശ്യപ്പെട്ടു. ആലപ്പുഴയില്‍ ഉദയാ സ്റ്റുഡിയോയുടെ മുന്നൂറേക്കറും അതിനു ചുറ്റുമായി അത്ര തന്നെ സ്ഥലവും ഏറ്റെടുക്കാൻ കഴിയുമെന്നും കേന്ദ്രസഹമന്ത്രി പറഞ്ഞു.