video
play-sharp-fill

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ആന ശ്രീകണ്ഠേശ്വരം ശിവകുമാര്‍ ചരിഞ്ഞു

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ആന ശ്രീകണ്ഠേശ്വരം ശിവകുമാര്‍ ചരിഞ്ഞു

Spread the love

സ്വന്തം ലേഖിക

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിലെ ആന ശ്രീകണ്ഠേശ്വരം ശിവകുമാര്‍ ചരിഞ്ഞു.

ഇന്ന് രാവിലെയായിരുന്നു അന്ത്യം. 70വയസായിരുന്നു. ഏറെ നാളായി ആനയ്ക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രണ്ട് മാസം മുൻപ് ആന കിടന്ന് സ്ഥലത്ത് നിന്നു എഴുന്നേല്‍ക്കാൻ കഴിയാതെ വീണു പോയി. അന്ന് ക്രെയിൻ ഉപയോഗിച്ചാണ് ആനയെ ഉയര്‍ത്തിയത്. അതിന് ശേഷം ചികിത്സയിലായിരുന്നു.

46 വര്‍ഷം മുൻപാണ് ആനയെ നടക്കിരുത്തിയത്. പിന്നീട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ആനയായി. തിരുവനന്തപുരത്തെ ഒട്ടുമിക്ക ക്ഷേത്രങ്ങളിലും എഴുന്നള്ളിപ്പിന് എത്തിച്ചിരുന്നു.