play-sharp-fill
ദേവനന്ദയുടെ മരണം പുതിയ വഴിത്തിരിവിലേയ്ക്ക് : വീടിന് 70 മീറ്റർ അടുത്തുള്ള കടവിൽ വീണ ശേഷം മൃതദേഹം കണ്ടെടുത്ത സ്ഥലത്ത് ഒഴുകി വന്നതാകാനാണ് സാധ്യതയെന്ന് ഫൊറൻസിക് വിദഗ്ധർ :ആറ്റിൽ വീഴാനുണ്ടായ സാഹചര്യത്തിൽ വിശദമായ അന്വേഷണം

ദേവനന്ദയുടെ മരണം പുതിയ വഴിത്തിരിവിലേയ്ക്ക് : വീടിന് 70 മീറ്റർ അടുത്തുള്ള കടവിൽ വീണ ശേഷം മൃതദേഹം കണ്ടെടുത്ത സ്ഥലത്ത് ഒഴുകി വന്നതാകാനാണ് സാധ്യതയെന്ന് ഫൊറൻസിക് വിദഗ്ധർ :ആറ്റിൽ വീഴാനുണ്ടായ സാഹചര്യത്തിൽ വിശദമായ അന്വേഷണം

സ്വന്തം ലേഖകൻ

കൊട്ടിയം : ദേവനന്ദയുടെ മരണം പുതിയ വഴിത്തിരിവിലേയ്ക്ക്് . മരണത്തെപ്പറ്റിയുള്ള അന്വേഷണത്തിൽ വഴിത്തിരിവായി ഫൊറൻസിക് വിദഗ്ധരുടെ നിഗമനം. പുഴയിൽ മൃതദേഹം കണ്ടെടുത്ത സ്ഥലത്തല്ല ദേവനന്ദ വീണതെന്നാണു ഫൊറൻസിക് തെളിവുകൾ സൂചിപ്പിക്കുന്നത്. വീടിന് 400 മീറ്റർ അകലെ പള്ളിമൺ ആറിനു കുറുകെ നിർമിച്ച താൽക്കാലിക നടപ്പാലത്തിനടുത്താണു ദേവനന്ദയുടെ (7) മൃതദേഹം കണ്ടെത്തിയത്.

 

എന്നാൽ ഈ ഭാഗത്തല്ല കുട്ടി വീണതെന്നാണു ഫൊറൻസിക് വിദഗ്ധരുടെ നിഗമനം. വീടിന് 70 മീറ്റർ അടുത്തുള്ള കടവിൽ വീണ ശേഷം ഇവിടേക്ക് ഒഴുകി വന്നതാകാമെന്ന സാധ്യതയും പരിശോധിക്കുന്നു. പള്ളിമൺ ആറിന്റെ പല ഭാഗങ്ങളിൽ നിന്നു കഴിഞ്ഞ ദിവസം ഫൊറൻസിക് വിദഗ്ധർ വെള്ളവും ചെളിയും ശേഖരിച്ചിരുന്നു. ഇതു പരിശോധിച്ചാണു പ്രാഥമിക നിഗമനം. ഫൊറൻസിക് റിപ്പോർട്ട് രണ്ടു ദിവസത്തിനകം ലഭിക്കുന്നതോടെ കൂടുതൽ വിവരങ്ങൾ മനസിലാകും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

 

ദേവനന്ദയുടേതു മുങ്ങിമരണമാണെന്നാണ് ഇതുവരെയുള്ള നിഗമനം. എന്നാൽ ആറ്റിൽ വീഴാനുണ്ടായ സാഹചര്യം കൂടി കണ്ടെത്തേണ്ടതുണ്ട്. കുട്ടിയെ കാണാതായ ദിവസം പൊലീസ് നായ തൊട്ടുതാഴത്തെ വീട്ടിലും പിന്നീട് തടയണ മറികടന്ന് ക്ഷേത്രത്തിനു പിന്നിൽ അരക്കിലോമീറ്ററോളം അകലെയുള്ള വീട്ടുമുറ്റത്തും ചെന്നത് അന്വേഷണ സംഘം പരിശോധിക്കുന്നു.