ദേവനന്ദയുടേത് കൊലപാതകമെന്ന സൂചന നൽകി അന്വേഷണ സംഘം: കുട്ടിയെ പുഴയിലെറിഞ്ഞു കൊന്നതെന്ന് സൂചന; ശരീരത്തിൽ ഉരഞ്ഞപാടുകൾ ഇല്ലെന്നത് നിർണ്ണായകമായി; അറസ്റ്റിലേയ്ക്കു നീങ്ങി പൊലീസ്
തേർഡ് ഐ ബ്യൂറോ
കോട്ടയം: ദേവനന്ദയുടെ ദുരൂഹ മരണം കൊലപാതകമണെന്ന സൂചന നൽകി അന്വേഷണ സംഘത്തിന്റെ നിർണ്ണായക നീക്കങ്ങൾ. കുട്ടിയെ പുഴയിലേയ്ക്കു വലിച്ചെറിഞ്ഞു കൊലപ്പെടുത്തിയതാണെന്ന രീതിയിലാണ് ഇപ്പോൾ പുറത്തു വരുന്ന വിവരങ്ങൾ. ഈ വിവരത്തിന്റെ അടിസ്ഥാനത്തിൽ ക്രൈം ബ്രാഞ്ച് സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയിരിക്കുന്നത്. പ്രതിയെ കൃത്യമായി ലൊക്കേറ്റ് ചെയ്ത അന്വേഷണ സംഘം, ഉടൻ തന്നെ ഇയാളെ കസ്റ്റഡിയിൽ എടുത്തേയ്ക്കും.
ദിവസങ്ങൾക്കു മുൻപാണ് കൊല്ലം സ്വദേശിയായ ദേവനന്ദ എന്ന പെൺകുട്ടിയെ വീട്ടിൽ നിന്നും കാണാതായത്. വീടിനു സമീപത്തു നടത്തിയ തിരച്ചിലിനൊടുവിലാണ് കുട്ടിയുടെ മൃതദേഹം, 24 മണിക്കൂറിനു ശേഷ സമീപത്തെ പുഴയിൽ കണ്ടെത്തിയത്. തുടർന്നു, ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം നടത്തുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കുട്ടിയെ തനിയെ പുഴയുടെ ഭാഗത്തേയ്ക്കു പോകില്ലെന്ന ബന്ധുക്കളുടെ നിരീക്ഷണവും, പരാതിയുമാണ് കേസിന്റെ ഗതി തിരിച്ചു വിട്ടത്. ഇത് കൂടാതെ പുഴയിലേയ്ക്കു കുട്ടി തെന്നി വീണതിനു സമാനമായ പരിക്കുകൾ ഒന്നും തന്നെ ശരീരത്തിൽ കണ്ടെത്തിയിട്ടില്ല. ആറു വയസുമാത്രമുള്ള കുട്ടി ആറ്റിലേയ്ക്കു ചാടാനുള്ള സാധ്യത പൂർണമായും അന്വേഷണ സംഘം തള്ളിക്കളയുന്നു. ഈ സാഹചര്യത്തിൽ കുട്ടിയെ, ആരെങ്കിലും വെള്ളത്തിലേയ്ക്കു തള്ളി ഇട്ടതാകാമെന്നാണ് പൊലീസ് അനുമാനിക്കുന്നത്.
ഇത്തരത്തിലുള്ള അന്വേഷണമാണ് പ്രതിയിലേയ്ക്കു എത്തിച്ചതെന്നാണ് സൂചന. ബന്ധുക്കൾ നൽകിയ നാലു പേരുടെ പട്ടികയിലുള്ള ആളാണ് പ്രതിയെന്നു പൊലീസ് സംശയിക്കുന്നു.
സൈബർ സെല്ലിന്റെ സഹായത്തോടെ പ്രദേശത്ത് അന്നുണ്ടായിരുന്നവരുടെ മൊബൈൽ ഫോൺ രേഖകളും ശേഖരിച്ചിട്ടുണ്ട്.
അതേസമയം ചോദ്യം ചെയ്യലിൽ പ്രതിയെന്ന് സംശയിക്കുന്നയാൾ കുറ്റം സമ്മതിച്ചിട്ടില്ല.എല്ലാ സൂചനകളും ലഭിച്ചുകഴിഞ്ഞെങ്കിലും ഫോറൻസിക് റിപ്പോർട്ട് ഇല്ലാതെ ഇതിന് അടിത്തറയുണ്ടാകില്ലെന്നാണ് വിലയിരുത്തൽ. കുട്ടിയെ വീട്ടിൽ നിന്ന് എടുത്തുകൊണ്ടുപോകാനുള്ള സാദ്ധ്യതകൾ ഏറെയുണ്ടെങ്കിലും അക്കാര്യത്തിലും വ്യക്തത വന്നിട്ടില്ല. മൂന്നുപേരെക്കൂടി ചോദ്യം ചെയ്യുന്നതോടെ കുറെക്കൂടി വ്യക്തതയുണ്ടാകുമെന്നാണ് കരുതുന്നത്.