”പറയാതെ എങ്ങോട്ടും പോകാത്ത കുട്ടിയാണ്, തനിയെ ഒരിടത്തും പോകാത്ത കുട്ടിയാണ്, നിമിഷ നേരം കൊണ്ടാണ് എല്ലാം സംഭവിച്ചത് ; ദേവനന്ദയുടെ മരണത്തിൽ സത്യം പുറത്ത് കൊണ്ടുവരണമെന്ന് അമ്മ ധന്യ

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കൊല്ലം: ദേവനന്ദയുടെ മരണത്തിൽ സത്യം പുറത്ത് കൊണ്ടുവരണമെന്ന് അമ്മ ധന്യ. പറയാതെ എങ്ങോട്ടും പോകാത്ത കുട്ടിയാണ്. തനിയെ ഒരിടത്തും പോകാത്ത കുട്ടിയാണ്. നിമിഷ നേരം കൊണ്ടാണ് എല്ലാം സംഭവിച്ചത്.

 

 

കാണാതായി കരഞ്ഞ് വിളിച്ചപ്പോൾ തന്നെ നാട്ടുകാരെല്ലാം ഓടിയെത്തിയിരുന്നു. അതുകൊണ്ട് തന്നെ ദേവനന്ദയുടെ മരണത്തിലെ ദുരൂഹത നീക്കി സത്യം അറിയാൻ അവസരമുണ്ടാക്കണമെന്നും അമ്മ ധന്യ ആവശ്യപ്പെട്ടു, എത്രയും പെട്ടെന്ന് കുഞ്ഞിന് എന്താണ് സംഭവിച്ചതെന്ന് വിവരം അറിയണം. എല്ലാവരും സഹായിക്കണം എന്നും ദേവനന്ദയുടെ അമ്മ വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

 

ഷോളുകൊണ്ട് കളിക്കുകയായിരുന്നു. ഡാൻസിന് ഷോളൊന്നും ഇല്ലായിരുന്നു. കുഞ്ഞ് കളിക്കാനെടുക്കുന്ന ഷോളാണെന്നും അമ്മ വിശദീകരിച്ചു. ധന്യ പറഞ്ഞത് തന്നെയാണ് പറയാനുള്ളതെന്നാണ് അച്ഛൻ പ്രദീപിന്റെ വാക്കുകൾ. വിശദമായ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് അടക്കം കിട്ടാനുണ്ട്. അന്വേഷണം
കാര്യക്ഷമായി നടത്തി സത്യം പുറത്തു വരണമെന്നും അതിനെല്ലാവരും സഹായിക്കണമെന്നാണ് മാതാപിതാക്കളുടെ ആവശ്യം.