video
play-sharp-fill
ദേവനന്ദയുടെ ദുരൂഹ മരണം : മാതാപിതാക്കളെ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചു ; മൊബൈൽ ടവറുമായി ബന്ധപ്പെട്ട വിവരങ്ങൾ ശനിയാഴ്ച ലഭിക്കും

ദേവനന്ദയുടെ ദുരൂഹ മരണം : മാതാപിതാക്കളെ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചു ; മൊബൈൽ ടവറുമായി ബന്ധപ്പെട്ട വിവരങ്ങൾ ശനിയാഴ്ച ലഭിക്കും

സ്വന്തം ലേഖകൻ

കൊല്ലം: ദേവനന്ദ ദുരൂഹ മരണത്തിൽ ദുരൂഹത നീങ്ങുന്നു. ദേവനന്ദ മരിച്ച സമയത്ത് ആ പ്രദേശത്ത് അന്ന് മൊബൈൽ ഉപയോഗിച്ചവരുടെ മുഴുവൻ വിവരങ്ങളും ശനിയാഴ്ച ലഭിക്കും. ഈ വിവരങ്ങൾ ലഭിക്കുമെന്നതിനാൽ കേസന്വേഷണത്തിന് ഏറ്റവും ഗുണകരമാകുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. സൈബർ സെല്ലിന്റെ സഹായത്തോടെ ലഭിക്കുന്ന വിവരങ്ങൾ വിലയിരുത്തുന്നതോടെ പ്രതിയെക്കുറിച്ച് സൂചന ലഭിക്കുമെന്നാണ് പ്രതീക്ഷ.

അന്വേഷണസംഘം വെള്ളിയാഴ്ച്ച കുട്ടിയുടെ മാതാപിതാക്കളെ നേരിൽക്കണ്ട് സംസാരിച്ചിരുന്നു. അമ്മ ധന്യയുമായി ഒരു മണിക്കൂറോളം അന്വേഷണ ഉദ്യോഗസ്ഥർ സംസാരിച്ചു. മൊഴി രേഖപ്പെടുത്താനായി ഇവരെ വീണ്ടും സ്റ്റേഷനലേക്ക് വിളിപ്പിച്ചിട്ടുണ്ട്. നേരത്തെ രണ്ടുതവണ ധന്യയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ ഒരിക്കലും കുട്ടി തനിയെ പുഴയുടെ ഭാഗത്തേക്ക് പോകില്ലെന്ന നിലപാടിലാണ് അച്ഛനും അമ്മയും ശനിയാഴ്ചയും ഉറച്ചുനിന്നത്. കേസന്വേഷണത്തിന്റെ ഭാഗമായി ഇതുവരെ 61 പേരെ ചോദ്യം ചെയ്തു. ഫോറൻസിക്, പോസ്റ്റുമോർട്ടം റപ്പോർട്ടുകൾ ദേവനന്ദയുടേത് മുങ്ങിമരണമാണെന്ന് വ്യക്തമാക്കുന്നതാണെങ്കിലും പുഴയിൽ തനിയെ വീണതാണോ ബാഹ്യ പ്രേരണയാൽ വീണതാണോയെന്ന കാര്യം ഇതുവരെ വ്യക്തമായിട്ടില്ല.