video
play-sharp-fill

Tuesday, May 20, 2025
HomeCinemaബിഗ് സ്‌ക്രീനില്‍ മാജിക് തീര്‍ത്ത് ദേവദൂതന്റെ രണ്ടാം വരവ് ; 56 തിയേറ്ററില്‍ നിന്ന് 100...

ബിഗ് സ്‌ക്രീനില്‍ മാജിക് തീര്‍ത്ത് ദേവദൂതന്റെ രണ്ടാം വരവ് ; 56 തിയേറ്ററില്‍ നിന്ന് 100 തിയേറ്ററുകളിലേയ്ക്ക്

Spread the love

സ്വന്തം ലേഖകൻ

പാട്ട് കൊണ്ടും ബാക്ക്ഗ്രൗണ്ട് സ്‌കോര്‍ കൊണ്ടും വിദ്യസാഗര്‍ മാജിക് തീര്‍ത്ത ചിത്രം ദേവദൂതന്‍ കഴിഞ്ഞ ദിവസമാണ് റീ റിലീസ് ചെയ്തത്. പുതിയ സാങ്കേതിക വിദ്യയുടെ സഹായത്തോടെ തേച്ചു മിനുക്കി പുതുപുത്തന്‍ സിനിമയായി ഒരുക്കിയ ദേവദൂതന്‍ ബിഗ് സ്‌ക്രീനില്‍ മാജിക് തീര്‍ക്കുന്നുവെന്നാണ് കണ്ടിറങ്ങിയ പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നത്.

പ്രേക്ഷകരുടെ ഭാഗത്തുനിന്ന് മികച്ച പ്രതികരണം ലഭിച്ചതോടെ ചിത്രത്തിന്റെ സ്‌ക്രീന്‍ കൌണ്ട് കൂട്ടി ഇരിയ്ക്കുകയാണ് നിര്‍മ്മാതാക്കള്‍. 56 തിയേറ്ററില്‍ നിന്ന് 100 തിയേറ്ററുകളിലേക്കാണ് ചിത്രം എത്തുന്നത്. കോക്കേഴ്‌സ് മീഡിയ എന്റര്‍ടെയ്ന്‍മെന്റ്‌സ് ആണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. കേരളത്തിന് പുറമേ കോയമ്പത്തൂര്‍, ചെന്നൈ, മുംബൈ, ഹൈദരാബാദ്, ദില്ലി, ബെംഗളൂരു, മംഗളൂരു എന്നിവിടങ്ങളിലും ചിത്രത്തിന് റിലീസ് ഉണ്ട്. ഒപ്പം യുഎഇയിലും ജിസിസിയിലും ചിത്രം വെള്ളിയാഴ്ച തന്നെ ചിത്രം എത്തിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സിബി മലയിലിന്റെ സംവിധാനത്തില്‍ ഊട്ടി പശ്ചാത്തലമാക്കി ഒരുങ്ങിയ സിനിമയിലെ ഗാനങ്ങളും ടീസര്‍-ട്രെയിലറും റീമാസ്റ്റേര്‍ഡ് വേര്‍ഷനില്‍ പുറത്തിറങ്ങിയപ്പോള്‍ തന്നെ സിനിമ ബിഗ് സ്‌ക്രീനില്‍ നല്‍കാന്‍ പോകുന്ന വൈഭവത്തെ കുറിച്ച് പ്രേക്ഷകര്‍ക്ക് ഏകദേശ ധാരണ ലഭിച്ചിരുന്നു. അതു തന്നെയാണ് പലവട്ടം കണ്ട സിനിമയെ വീണ്ടും കാണാന്‍ തിയേറ്ററിലേക്ക് മലയാളികളെ അടുപ്പിച്ചത്.

2000ത്തില്‍ റിലീസ് ചെയ്ത ഈ മിസ്റ്ററി ത്രില്ലറില്‍ ജയപ്രദ, വിനീത് കുമാര്‍, മുരളി, ജഗതി ശ്രീകുമാര്‍, ജഗദീഷ് തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സന്തോഷ് സി തുണ്ടില്‍ ഛായാഗ്രാഹകനായ ചിത്രത്തിന്റെ എഡിറ്റര്‍ എല്‍ ഭൂമിനാഥന്‍ ആണ്. കെ ജെ യേശുദാസ്, എം. ജയചന്ദ്രന്‍, എം ജി ശ്രീകുമാര്‍, കെ എസ്.ചിത്ര, സുജാത, എസ് ജാനകി എന്നിവരാണ് ചിത്രത്തിലെ ഗായകര്‍. ജനപ്രീതിയുള്ള മികച്ച ചിത്രം, മികച്ച കോസ്റ്റ്യൂം,മികച്ച സംഗീത സംവിധാനം എന്നിവ ഉള്‍പ്പടെ മൂന്ന് സംസ്ഥാന അവാര്‍ഡുകള്‍ ആണ് ഈ ചിത്രം കരസ്ഥമാക്കിയിരിക്കുന്നത്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments