play-sharp-fill
ഭാര്യയെയും നൂറുകണക്കിന് ഗർഭിണികളെയും സുരക്ഷിത തീരത്തെത്തിച്ച് നിധിൻ യാത്രയായി..! മരണമില്ലാത്ത ലോകത്ത് ഇനി നിധിന്റെ സേവനം; ആർക്കും സഹായം അഭ്യർത്ഥിക്കാവുന്ന നിധിന്റെ മരണത്തിൽ ഞെട്ടിവിറച്ച് പ്രവാസ ലോകം

ഭാര്യയെയും നൂറുകണക്കിന് ഗർഭിണികളെയും സുരക്ഷിത തീരത്തെത്തിച്ച് നിധിൻ യാത്രയായി..! മരണമില്ലാത്ത ലോകത്ത് ഇനി നിധിന്റെ സേവനം; ആർക്കും സഹായം അഭ്യർത്ഥിക്കാവുന്ന നിധിന്റെ മരണത്തിൽ ഞെട്ടിവിറച്ച് പ്രവാസ ലോകം

തേർഡ് ഐ ബ്യൂറോ

ബഹ്‌റിൻ: തന്റെ രക്ത ഗ്രൂപ്പ് തന്നെ, തന്റെ ഫെയ്‌സ്ബുക്ക് ഐഡിയാക്കി മാറ്റിയ മനുഷ്യസ്‌നേഹിയായ യുവാവിന്റെ വേർപാടിൽ വെന്തുരുകി പ്രവാസ ലോകം. ആർക്കും എന്താവശ്യത്തിനും ഏതു നിമിഷവും വിളിക്കാൻ സാധിക്കുന്ന ഇസഡ് ഇ നിധിന്റെ വേർപ്പാടാണ് (28) ഇപ്പോൾ പ്രവാസ ലോകത്തെ കണ്ണീരിലാഴ്ത്തിയ പ്രശ്‌നം. ഒ പോസിറ്റീവ് എന്ന സ്വന്തം രക്ത ഗ്രൂപ്പ് തന്നെ ഫെയ്‌സ്ബുക്ക് ഐഡിയാക്കിയ നിധിന്റെ വേർപ്പാട് നാടിനെ തന്നെ കണ്ണീരിലാഴ്ത്തുന്നതാണ്.


രക്തദാനത്തെ സ്‌നേഹിക്കുന്ന ബ്ലഡ് ഡോണേഴ്‌സ് കേരള യു.എ.ഇ ടീമിന്റെ അമരക്കാരിലൊരാളായിരുന്നു നിധിൻ.
തിങ്കളാഴ്ച പുലർച്ചെ ഷാർജയിലെ താമസയിടത്ത് ഹൃദയാഘാതംമൂലം മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നേരത്തെ ഒരു തവണ ഹൃദയാഘാതം ഉണ്ടായിരുന്നെങ്കിലും പിന്നീട് അസ്വസ്ഥതകൾ അനുഭവപ്പെട്ടപ്പോൾ ഡോക്ടറെ കാണാൻ കൂട്ടാക്കാതെ സഹജീവികൾക്ക് കൊവിഡ് കാലത്തുപോലും രക്തവും, ഭക്ഷണവും, മരുന്നും, മറ്റ് സഹായങ്ങളും എത്തിക്കാനുള്ള ഓട്ടത്തിലായിരുന്നു അദ്ദേഹം.

ഗർഭിണിയായ ഭാര്യ ആതിര യുഎഇ യിൽ നിന്നുമുളള ആദ്യ വിമാനത്തിലേയ്ക്കു നാട്ടിലേക്ക് പോയെങ്കിലും; ഭാര്യയോടൊപ്പം യാത്രചെയ്യാനുളള അവസരം, കൂടുതൽ അർഹനായ ആളിന്റെ യാത്രക്കായി ഒഴിഞ്ഞുനൽകുകയായിരുന്നു.

ഇദ്ദേഹവും ഭാര്യയും ചേർന്നു നടത്തിയ നിയമപോരാട്ടത്തിനൊടുവിലാണ് വിദേശത്തു നിന്നും മുഴുവൻ ഗർഭിണികൾക്കും കേരളത്തിൽ എത്താൻ വഴിയൊരുങ്ങിയത്. ഇത്തരത്തിൽ നാടിനു മുഴുവൻ സേവനം ചെയ്തിരുന്ന ഒരു യുവാവാണ് മറ്റൊരും സഹായിക്കാനില്ലാതെ പ്രവാസ ലോകത്ത് മരണപ്പെട്ടിരിക്കുന്നത്.

കോഴിക്കോട് പേരാമ്പ്ര സ്വദേശിയാണ് മരിച്ച യുവാവ് നിധിൻ. ഇൻകാസ് യൂത്ത് ലീഗ് വഴിയാണ് ഇൻകാസ് നാട്ടിലേയ്ക്കു എത്താനുള്ള ഗർഭിണികളുടെ ആഗ്രഹം നിധിനും സംഘവും ചേർന്നു സാധിച്ചു നൽകിയത്. ഗർഫിൽ മലയാളികൾക്കിടയിൽ കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിലും നിധിൻ സജീവമായിരുന്നു.