ദേശീയ ഡ്രാഗൺ ബോട്ട് റേസ് ചാമ്പ്യൻഷിപ്പിൽ കുമരകത്തിന് അഭിമാനമായി ഇരട്ട സഹോദരങ്ങൾ: ഇവർ നേടിയത് 38 മെഡലുകൾ

Spread the love

കോട്ടയം: മഹാരാഷ്ട്രയിൽ വെച്ച് നടന്ന ദേശീയ ഡ്രാഗൺ ബോട്ട് റേസ് ചാമ്പ്യൻഷിപ്പിൽ കേരള ടീമിനായി മത്സരിച്ച് കുമരകം സ്വദേശികളായ ഇരട്ട സഹോദരങ്ങളായ ഗോപു കൃഷ്ണയും ഗോകുൽ കൃഷ്ണയും മെഡലുകൾ വാരിക്കൂട്ടി മികച്ച നേട്ടം കൊയ്തു.

video
play-sharp-fill

കോട്ടയം ജില്ലയിൽ നിന്ന് പങ്കെടുത്ത ഏക താരങ്ങളാണ് ഇവർ. കവണാറ്റിൻകര കണ്ടവളവിൽ കെ.എം. ബിനോയിയുടെയും ഹരിതാ ബിനോയിയുടെയും മക്കളായ

ഗോപു കൃഷ്ണ 7 സ്വർണ്ണം, 11 വെള്ളി, 4 വെങ്കലം എന്നിങ്ങനെ ആകെ 22 മെഡലുകൾ നേടിയപ്പോൾ, ഗോകുൽ കൃഷ്ണ 4 സ്വർണ്ണം, 8 വെള്ളി, 4 വെങ്കലം ഉൾപ്പെടെ 16

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മെഡലുകൾ സ്വന്തമാക്കി. കുമരകം എസ്.കെ.എം (SKM) സ്കൂളിലെ പ്ലസ് ടു വിദ്യാർഥികളാണ് ഈ സഹോദരങ്ങൾ.