ദേശീയ കരാട്ടെ ചാമ്പ്യൻഷിപ്പ്; കോട്ടയം തിരുവാർപ്പ് സ്വദേശികളായ സ്‌നിജിത്ത് ബാബുവിനും ആദർശിനും മെഡൽ തിളക്കം

Spread the love

കോട്ടയം: ബംഗളൂരുവിൽ വെച്ച് നടന്ന ഓൾ ഇന്ത്യ നാഷണൽ ലെവൽ കരാട്ടെ ചാമ്പ്യൻഷിപ്പിൽ സ്‌നിജിത്ത് ബാബുവിന് അഭിമാന നേട്ടം. മാസ്റ്റർ അജിമോൻ സി.പിയുടെ മേൽനോട്ടത്തിൽ പരിശീലനം നേടിയ സ്‌നിജിത്ത് കരാട്ടെ കത്ത

video
play-sharp-fill

വിഭാഗത്തിൽ ഒന്നാം സ്ഥാനവും, കുമിത്തെ 50 കിലോ വിഭാഗത്തിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. മൂലമറ്റം സെന്റ് ജോസഫ് അക്കാദമി ഓഫ് സ്പോർട്സ് &

റിസേർച് സെന്ററിൽ മൂന്നാം വർഷ ബി.പി.ഇ.എസ് വിദ്യാർത്ഥയായ സ്‌നിജിത്ത്, തിരുവാർപ്പ് (വാർഡ് 16) സ്നേഹലയത്തിൽ ബാബു ടി. കെ, ഷൈലജ ബാബു ദമ്പതികളുടെ മകനാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഓൾ ഇൻഡ്യ നാഷ്ണൽ ലെവൽ കരാട്ടെ ചാമ്പ്യൻഷിപ്പിൽ എം.എസ് ആദർശിന്‌ രണ്ട് മെഡൽ . മാസ്റ്റർ അജിമോൻ സി.പിയുടെ മേൽനോട്ടത്തിൽ പരിശീലനം നേടിയ

ആദർശ് കരാട്ടെ കുമിത്തെ 55 കിലോ സീനിയർ പുരുഷ വിഭാഗത്തിൽ ഒന്നാം സ്ഥാനവും 21 വയസ്സ് കരാട്ടെ കത്ത വിഭാഗത്തിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. തിരുവാർപ്പ് (വാർഡ് 16) മണലടിച്ചിറ ഷിജിമോൻ – സിന്ധു ദമ്പതികളുടെ മകനാണ് ആദർശ്