എതിരാളികളെ ഇടിച്ചു വീഴ്ത്തി കോട്ടയത്തെ കുട്ടികൾ: ദേശീയ കരാട്ടെ ചാമ്പ്യൻഷിപ്പിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി കോട്ടയം കുമരകം എസ്. കെ.എം.എച്ച്.എസ്.എസ് വിദ്യാർത്ഥികൾ .

Spread the love

കുമരകം : ബാംഗ്ലൂരിൽ വച്ച് നടന്ന ഓൾ ഇൻഡ്യ നാഷ്ണൽ ലെവൽ കരാട്ടെ ചാമ്പ്യൻ ഷിപ്പ് – 2025 ൽ കുമരകം എസ് .കെ.എം.എച്ച്.എസ്.എസ്സിലെ 5 വിദ്യാർത്ഥികൾക്ക് മെഡൽ തിളക്കം.

ആഗസ്റ്റ് 24 ഞായറാഴ്ച്ച നടന്ന മൽസരങ്ങളിലാണ് നാടിന്റെ യശസുയർത്തി ഈ മിടുക്കർ ജേതക്കളായത്. 11 വയസ്സ് കരാട്ടെ കത്ത ബോയ്സ് വിഭാഗത്തിൽ എസ് .കെ.എം.എച്ച്.എസ്.എസ്സിലെ 5C ക്ലാസിലെ വിദ്യാർത്ഥിയായ ആരാധ്യ ദേവ് പി.എസ് ഒന്നാം സ്ഥാനം കരസ്ഥമാക്കി.

ചക്രം പടി വളപ്പിൽ ഷാർവിൻ സുരേന്ദ്രൻ – ഷിജി ദമ്പതികളുടെ പുത്രനാണ് ആരാധ്യ ദേവ്. 14 വയസ്സ് കരാട്ടെ കത്ത ബോയിസ് വിഭാഗത്തിൽ 9ഇ ക്ലാസിലെ കാർത്തിക് കൃഷ്ണ മൂന്നാം സ്ഥാനം കരസ്ഥമാക്കി. ചെപ്പന്നുക്കരിയിൽ അജിമോൻ – നിജീഷ ദമ്പതികളുടെ പുത്രനാണ് കാർത്തിക് . 14 വയസ്സ് കരാട്ടെ കത്ത ഗേൾസ് വിഭാഗത്തിൽ 9 ഇ ക്ലാസിലെ ആൻ എലിസബത്ത് വിൻസ് രണ്ടാം സ്ഥാനം കരസ്ഥമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുമരകം വടക്കത്ത് വിൻസ് വർഗ്ഗീസ് – പ്രതിഭ മറിയം തോമസ് ദമ്പതികളുടെ പുത്രിയാണ് ആൻ.15 വയസ്സ് കരാട്ടെ കത്ത ബോയിസ് വിഭാഗത്തിലും, കരാട്ടെ കുമിത്തെ വിഭാഗത്തിലുമായി 2 മൂന്നാം സ്ഥാനങ്ങൾ കരസ്ഥമാക്കി10 ബി ക്ലാസിലെ വിദ്യാർത്ഥിയായ ജെറിക്ക്സ് റോയിച്ചൻ. കുമരകം പുത്തൻ വീട്ടിൽ റോയിച്ചൻ (Roys Aarcade ) ജിന ദമ്പതികളുടെ പുത്രനാണ് ജെറിക്ക് റോയിച്ചൻ.15 വയസ് കരാട്ടെ കത്ത ബോയിസ് വിഭാഗത്തിൽ 10 ബി ക്ലാസിലെ അബിൻ ജോബി രണ്ടാം സ്ഥാനം കരസ്ഥമാക്കി.

കുമരകം കോട്ടമൂലയിൽ ജോബി ജോസഫ് – ബാല ജോബി ദമ്പതികളുടെ പുത്രനാണ് അബിൻ. വിദ്യാർത്ഥികൾക്ക് കരാട്ടെ പരിശീലനം നൽകി അജിമോൻ സി.പി ദേശീയ വിജയത്തിന് വിദ്യാർത്ഥികളെ പ്രാപ്തരാക്കി.

ദേശീയ കരാട്ടെ ചാമ്പ്യൻ ഷിപ്പ് വിജയികളായി നാടിനും, സ്കൂളിനും അഭിമാനമായി മാറിയ വിദ്യാർത്ഥികളെ സ്കൂൾ മാനേജർ എ.കെ ജയപ്രകാശ്, എസ്.കെ.എം ദേവസ്വം സെക്രട്ടറി കെ.പി ആനന്ദക്കുട്ടൻ , ഹെഡ്മിസ്ട്രസ് സുജ പി ഗോപാൽ, പി.ടി.എ പ്രസിഡൻറ്റ് വി.സി അഭിലാഷ് എന്നിവർ അഭിനന്ദിച്ചു.