നാല് ശതമാനം അധിക മൈലേജ്..!! ആക്ടീവ് ടെക്നോളജിയുള്ള പുതിയ ഡീസൽ പുറത്തിറക്കി ജിയോ; മാർക്കറ്റ് വിലയിൽ നിന്നും ഒരു രൂപ കുറവിൽ കോട്ടയത്തും ലഭ്യം
സ്വന്തം ലേഖകൻ
കൊച്ചി: മികച്ച കാര്യക്ഷമതയും ഉയർന്ന ഇന്ധനക്ഷമതയുമായി ആക്ടീവ് സാങ്കേതികതയോടെയുള്ള പുതിയ ഡീസൽ
വിപണികളിൽ എത്തിച്ച് ജിയോ ബി.പി. സാധാരണ ഡീസലുകളെ അപേക്ഷിച്ച് 4.3 ശതമാനം മെച്ചപ്പെട്ട ഇന്ധനക്ഷമത ഈ ഡീസൽ ഉറപ്പാക്കുമെന്നാണ് നിർമാതാക്കൾ അവകാശപ്പെടുന്നത്
ഉയർന്ന ഇന്ധനക്ഷമത ഉറപ്പാക്കുന്നതിനാൽ തന്നെ ചരക്ക് ഗതാഗത വാഹനങ്ങൾക്ക് ആശ്രയിക്കാവുന്ന ഇന്ധനമാണിതെന്നാണ് ജിയോ ബി.പി. വിലയിരുത്തുന്നത്. ഈ ഡീസൽ ഉപയോഗിക്കുന്നതിലൂടെ പ്രതിവർഷം ഇന്ധന തുകയിൽ 1.1 ലക്ഷം രൂപ വരെ ലാഭിക്കാൻ സാധിക്കുമെന്നാണ് കമ്പനി അഭിപ്രായപ്പെടുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആക്ടീവ് ടെക്നോളജിയുള്ള ഈ പുതിയ ഹൈ പെർഫോമെൻസ് ഡീസൽ ജിയോ ബി.പി. ഔറ്റ്ലെറ്റുകളിൽ ലഭ്യമാകുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇന്ത്യൻ വിപണിയിൽ തന്നെ ആദ്യമായി ലഭ്യമാക്കുന്ന ഈ ഡീസൽ അധിക തുക ഈടാക്കാതെ നിലവിലെ ഡീസലിന്റെ വിലയിൽ തന്നെ ലഭ്യമാക്കുന്നതാണ് മറ്റൊരു പ്രത്യേകത.
അഴുക് അടിഞ്ഞ് കൂടുന്നത് മൂലം എൻജിൻ ഘടകങ്ങളിൽ ഉണ്ടാകുന്ന തകരാറുകൾ കുറയ്ക്കാൻ സാഹായിക്കുമെന്നതാണ് മറ്റൊരു സവിശേഷതയായി പറയുന്നത്. വൃത്തിയുള്ളതും വേഗതയേറിയതുമായ ഇന്ധനം നിറയ്ക്കുന്നതിന് സഹായിക്കുന്ന ആന്റി-ഫോം ഏജന്റ് ഇതിൽ അടങ്ങിയിട്ടുണ്ടെന്നാണ് ജിയോ ബി.പി. അവകാശപ്പെടുന്നത്.
മാർക്കറ്റ് വിലയിൽ നിന്നും ഒരു രൂപ കുറവിൽ കോട്ടയം തെള്ളകം കാരിത്താസ് ജംഗ്ഷനിലെ റിലയൻസ് പമ്പിലും ഡീസൽ ലഭ്യമാകും.