video
play-sharp-fill
ശിഷ്യനേയും കൂട്ടി ഒളിച്ചോടിയ 40 കാരിയായ അധ്യാപികയെ പൊക്കി; ഗുരുവിന്റെ ശിഷ്യനോടുള്ള വാത്സല്യം കണ്ട് പോലീസ് ഞെട്ടി

ശിഷ്യനേയും കൂട്ടി ഒളിച്ചോടിയ 40 കാരിയായ അധ്യാപികയെ പൊക്കി; ഗുരുവിന്റെ ശിഷ്യനോടുള്ള വാത്സല്യം കണ്ട് പോലീസ് ഞെട്ടി

സ്വന്തം ലേഖകൻ

ചേർത്തല: തണ്ണീർമുക്കത്തുനിന്ന് കഴിഞ്ഞ ഞായറാഴ്ച കാണാതായ പത്താം ക്ലാസ് വിദ്യാർത്ഥിയെയും അധ്യാപികയെയും ചെന്നൈയിൽ നിന്ന് പോലീസ് പിടികൂടി. മൊബൈൽ ഫോൺ പിന്തുടർന്ന് നടത്തിയ നീക്കമാണ് ഫലം കണ്ടത്. ചെന്നൈയിലെത്തിയ സംഘം ഇന്നലെയാണ് ഇരുവരെയും പിടികൂടിയത്. തണ്ണീർമുക്കത്തെ സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്‌കൂൾ അധ്യാപികയായ ഡെറോണ തമ്പി ഇതേ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയുമായ കാമുകനേയും കൂട്ടിയാണ് നാട് വിട്ടത്. ഇവർക്കായി പോലീസ് രണ്ടു ഭാഗങ്ങളായി പിരിഞ്ഞു കേരളത്തിലും തമിഴ്‌നാട്ടിലുമായി അന്വേഷണം നടത്തി വരികയായിരുന്നു. അധ്യാപിക നേരത്തെ വിദ്യാർത്ഥിക്ക് മൊബൈൽ ഫോണും ഷർട്ടും വാങ്ങി നൽകിയിരുന്നു. ഇതേപറ്റി വീട്ടുകാർ അന്വേഷിച്ചപ്പോൾ ഗുരുശിഷ്യബന്ധം മാത്രമാണെന്നായിരുന്നു അധ്യാപികയുടെ മറുപടി. ഇതിന് പിന്നാലെ അധ്യാപിക വിദ്യാർത്ഥിയുടെ വീട്ടിലെത്തി. അധ്യാപികയെ യാത്രയാക്കാൻ ബസ് സ്റ്റോപ്പിലേക്കെന്ന് പറഞ്ഞ് വിദ്യാർത്ഥി ഒപ്പം പോയി. അങ്ങനെ ഇരുവരും നാടുവിടുകയായിരുന്നു. ആദ്യം ഇരുവരും ചേർത്തലയിലേക്കും തിരുവനന്തപുരത്തേക്കും പോയി. യാത്രക്കിടയിൽ ഫോൺ സ്വിച്ച് ഓഫ് ചെയ്തു. തിരുവനന്തപുരത്തുനിന്നും സ്വകാര്യ ബസ്സിൽ തിങ്കളാഴ്ച ചെന്നൈയിലെത്തി. അവിടെ താമസിച്ച്കൊണ്ട് വാടകയ്ക്ക് വീടെടുക്കാൻ ശ്രമിച്ചു. ചെന്നൈയിൽ നിന്ന് സ്വിം കാർഡ് വാങ്ങി ഫോണിൽ ഉപയോഗിച്ചതോടെ ഇവരെ കുറിച്ച് വിവരം പൊലീസിന് ലഭിക്കുകയായിരുന്നു.

തണ്ണീർമുക്കത്തെ സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ അദ്ധ്യാപിക മുനിസിപ്പൽ 24-ാം വാർഡ് മറ്റവന ഗിരിജാലയത്തിൽ ഡെറോണ തമ്പിയേയും (40) ഇതേ സ്‌കൂളിലെവിദ്യാർത്ഥിയായ പതിനഞ്ചുകാരനേയുമാണ് ചെന്നൈയിലെ ആറമ്പാക്കം പാർക്ക് ഇൻ ഹോട്ടലിൽ നിന്ന് വെള്ളിയാഴ്ച പുലർച്ചെ പിടികൂടിയത്.വിമാനമാർഗം കൊച്ചിയിൽ കൊണ്ടുവന്ന ഇരുവരെയും ചേർത്തല, മുഹമ്മ പൊലീസ് സ്റ്റേഷനുകളിൽ എത്തിച്ചു. വിദ്യാർത്ഥിയെ തട്ടിക്കൊണ്ടുപോയ കുറ്റത്തിന് അദ്ധ്യാപികക്കെതിരെ കേസെടുത്തു. വിദ്യാർത്ഥിയുടെ ബന്ധുക്കളും ചെന്നൈയിൽ എത്തിയിരുന്നു. 23ന് ഉച്ചയോടെയാണ് ഇരുവരെയും കാണാതായത്.
ചെന്നൈയിലെത്തി അമ്മയും മകനുമെന്ന പേരിൽ ഹോട്ടലിൽ മുറിയെടുത്തു. മിനിയെന്നാണ് അവിടെ നൽകിയ പേര്. പുതിയ സിംകാർഡ് തരപ്പെടുത്തി ഫോണിൽ ഇട്ടതോടെയാണ് ഐ.എം.എ നമ്പർ വഴി ഇവരുടെ സ്ഥലം തിരിച്ചറിഞ്ഞത്. ചെന്നൈയിൽ 10000രൂപ മുൻകൂർ നൽകിയാണ് പാർക്ക് ഇൻ ഹോട്ടലിൽ മുറിയെടുത്തത്.ഇതിനുശേഷം നാലുപവന്റെ സ്വർണപാദസരം ജുവലറിയിൽ വിറ്റ് 59,000രൂപ വാങ്ങി. ചെന്നൈയിൽ യാത്രക്കിടയിൽ പരിചയപ്പെട്ട ശങ്കർ എന്ന ആട്ടോ ഡ്രൈവറാണ് പലകാര്യത്തിലും സഹായിച്ചത്.ഇയാളുടെ സഹായത്തോടെ ഇവിടെ വാടകയ്ക്ക് വീട് ലഭിക്കുന്നതിന് 40,000 രൂപയും അഡ്വാൻസ് നൽകി.സ്വകാര്യ സ്‌കൂളിൽ ജോലി തരപ്പെടുത്തി ഇവിടെ തന്നെ തങ്ങാനാണ് ലക്ഷ്യമിട്ടതെന്ന് പൊലീസ് പറഞ്ഞു.ആട്ടോ ഡ്രൈവറാണ് പുതിയ സിം കാർഡ് വാങ്ങി നൽകിയത്. അധ്യാപികയുടെ പത്തുവയസ്സുള്ള മകൻ അകന്നുകഴിയുന്ന ഭർത്താവിനൊപ്പമാണ്. വിദ്യാർത്ഥിയെ ചൈൽഡ് വെൽഫയർ കമ്മറ്റി രക്ഷാകർത്താക്കൾക്കൊപ്പം അയച്ചു. കുട്ടിയെ തട്ടിക്കൊണ്ട് പോയതിന് അധ്യാപികയ്ക്കെതിരെ പൊലിസ് കേസെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group