video
play-sharp-fill

മദ്യം വീട്ടിലെത്തിച്ചു നൽകാമെന്ന് നോട്ടീസ് അടിച്ച് വിതരണം നടത്തി;ഓൺലൈൻ മദ്യവ്യാപാരം തുടങ്ങാൻ സർക്കാർ അലോചന നടത്തിയപ്പോൾ തന്നെ ബിസിനസ് തുടങ്ങി യുവാവ്;  യുവ ബിസിനസുകാരനെ എക്‌സൈസ് പൊക്കി അകത്താക്കി

മദ്യം വീട്ടിലെത്തിച്ചു നൽകാമെന്ന് നോട്ടീസ് അടിച്ച് വിതരണം നടത്തി;ഓൺലൈൻ മദ്യവ്യാപാരം തുടങ്ങാൻ സർക്കാർ അലോചന നടത്തിയപ്പോൾ തന്നെ ബിസിനസ് തുടങ്ങി യുവാവ്; യുവ ബിസിനസുകാരനെ എക്‌സൈസ് പൊക്കി അകത്താക്കി

Spread the love

തേർഡ് ഐ ബ്യൂറോ

കൊച്ചി: സംസ്ഥാന സർക്കാർ ഓൺലൈൻ വഴി മദ്യ വിതരണം നടപ്പാക്കാൻ ആലോചിക്കും മുൻപ് തന്നെ മദ്യം ഓൺലൈൻ വഴി വീട്ടിലെത്തിച്ചു നൽകാൻ വഴിയൊരുക്കിയ യുവാവിന് ഇനി ജയിലിൽ വിശ്രമിക്കാം.

കാർഡ് അച്ചടിച്ച് വീടുകളിൽ വിതരണം ചെയ്ത് മദ്യം ഓൺലൈനായി എത്തിച്ചു നൽകാമെന്നു കാൻവാസ് ചെയ്ത യുവാവിനെയാണ് എക്‌സൈസ് സംഘം പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എറണാകുളം കടവന്ത്ര ഗാന്ധിനഗർ സ്വദേശി മോൻസി ജോർജിനെയാണ് എക്സൈസ് പിടികൂടിയത്. മദ്യത്തെക്കുറിച്ച് പരസ്യം നൽകുന്നത് കുറ്റകരമാണെന്ന് പറഞ്ഞുകൊണ്ടുള്ള അബ്കാരി ആക്ട് 55 എച്ച് വകുപ്പും ഇയാൾക്കുമേൽ ചുമത്തിയിട്ടുണ്ട്.

ലോക്ക്ഡൗണിന് ശേഷം മദ്യശാലകൾ തുറന്നതോടെ മണിക്കൂറുകളോളം നീണ്ട ക്യൂവിൽ നിന്ന് മദ്യം വാങ്ങാൻ ബുദ്ധിമുട്ടുള്ളവർക്ക് എറണാകുളം നഗരപരിധിയിൽ മദ്യം വീട്ടിലെത്തിച്ചു നൽകുമെന്നായിരുന്നു മോൻസി ജോർജ് പരസ്യം ചെയ്തത്.

മദ്യം വാങ്ങിയ ശേഷം ബില്ലുൾപ്പെടെ അത് വീട്ടിലെത്തിക്കുന്നതിന് 100 രൂപ സർവീസ് ചാർജ് നൽകണമെന്നും മോൻസി തന്റെ പരസ്യത്തിൽ പറയുന്നുണ്ട്.

എറണാകുളം എക്‌സൈസ് ഡപ്യൂട്ടി കമ്മിഷണർ ടി.എ.അശോക് കുമാറിന്റെ നിർദേശപ്രകാരം എക്‌സൈസ് സി.ഐ പി.അൻവർ സാദത്താണ് മോൻസിയെ അറസ്റ്റ് ചെയ്തത്. ഇയാൾ അച്ചടിച്ച പരസ്യ കാർഡുകൾ പിടിച്ചെടുത്ത ശേഷം മോൻസി സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചിട്ടുണ്ട്.

കൊവിഡ് പ്രതിസന്ധിയിൽ വരുമാന മാർഗമെന്ന നിലയിലാണ് ആവശ്യക്കാർക്ക് വീടുകളിൽ മദ്യം എത്തിച്ചു നൽകുമെന്ന പരസ്യം നൽകിയതെന്ന് മോൻസി പറയുന്നു. മദ്യം സമ്മാനം നൽകുന്നതു പോലും വിൽപനയായി പരിഗണിക്കുന്ന സാഹചര്യത്തിൽ മദ്യം വാങ്ങി എത്തിച്ചു നൽകുന്നത് കുറ്റകരമാണെന്ന് എക്‌സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു.