
സ്വന്തം ലേഖകൻ
ലഖ്നോ: വനിത കോണ്‍സ്റ്റബിളിനൊപ്പം പൊലീസ് ഉദ്യോഗസ്ഥനെ ഹോട്ടല്‍ മുറിയില്‍ നിന്നും കണ്ടെത്തിയ സംഭവത്തില്‍ നടപടിയുമായി യു.പി പൊലീസ്. ഡെപ്യൂട്ടി സൂപ്രണ്ട് കൃപ ശങ്കർ കനൗജിയെ കോണ്‍സ്റ്റബിളായി തരംതാഴ്ത്തി. സംഭവം നടന്ന് മൂന്ന് വർഷത്തിന് ശേഷമാണ് നടപടി.
ഉന്നാവോയിലെ ബിഗാപൂരിലെ സർക്കിള്‍ ഓഫീസറുടെ ചുമതലയാണ് ഇയാള്‍ മുമ്ബ് വഹിച്ചിരുന്നത്. നിലവില്‍ ഗൊരഖ്പൂരിലെ ആംഡ് ഫോഴ്സിലാണ് അദ്ദേഹത്തിന് പുനർനിയമനം നല്‍കിയിരിക്കുന്നത്. 2021 ജൂലൈയില്‍ കാണാതായതോടെയാണ് കൃപശങ്കറിന്റെ കരിയർ മാറിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ലീവിലായിരുന്നു കൃപശങ്കർ വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടർന്ന് ഭാര്യ നല്കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തിനൊടുവില്‍ ഇയാളെ വനിത കോണ്‍സ്റ്റബിളിനൊപ്പം കണ്ടെത്തുകയായിരുന്നു. പേഴ്സണല്‍, ഔദ്യോഗിക ഫോണുകള്‍ സ്വിച്ച് ഓഫാക്കിയാണ് ഇയാള്‍ വനിത കോണ്‍സ്റ്റബിളിനൊപ്പം പോയത്.
എത്തേണ്ട സമയമായിട്ടും തിരിച്ചെത്താതിരുന്നതോടെ കൃപശങ്കറിന്റെ ഭാര്യ എസ്.പി ഓഫീസില്‍ പരാതി നല്കി. ഇത് പരിശോധിച്ച പൊലീസ് കൃപശങ്കറിന്റെ ഫോണ്‍ അവസാനം സ്വിച്ച് ഓഫായത് ഒരു ഹോട്ടലിലാണെന്ന് കണ്ടെത്തി. ഹോട്ടലില്‍ നടത്തിയ പരിശോധനയില്‍ ഇയാളെ വനിത കോണ്‍സ്റ്റബിളിനൊപ്പം കണ്ടെത്തുകയായിരുന്നു.
സംഭവത്തിന് പിന്നാലെ ഇതുമായി ബന്ധപ്പെട്ട് യു.പി പൊലീസ് സംസ്ഥാന സർക്കാറിന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ പൊലീസിന്റെ ഭാഗത്ത് നിന്നും നടപടിയുണ്ടായിരിക്കുന്നത്. എ.ഡി.ജിയാണ് ഉദ്യോഗസ്ഥനെ തരംതാഴ്ത്തിയുള്ള ഉത്തരവിറക്കിയത്.