വിരമിക്കാൻ വെറും അഞ്ചു മാസം:  എംഎൽഎ യു പ്രതിഭയുടെ മകനെതിരെ കഞ്ചാവ് കേസ് രജിസ്റ്റർ ചെയ്ത ആലപ്പുഴ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർക്ക് സ്ഥലം മാറ്റം

Spread the love

 

ആലപ്പുഴ: ആലപ്പുഴ എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണർ പി കെ ജയരാജിന് അടിയന്തര സ്ഥലം മാറ്റം. വിരമിക്കാൻ അഞ്ചു മാസം ബാക്കി നിൽക്കയാണ് മലപ്പുറത്തേക്ക് സ്ഥലം മാറ്റിയത്. യു പ്രതിഭയുടെ മകനെതിരെ കേസെടുത്തതിന് പിന്നാലെയാണ് നടപടി.

 

കഴിഞ്ഞ ദിവസമാണ് യു പ്രതിഭയുടെ മകൻ കനിവിന് ഒൻപതാം പ്രതിയാക്കി  കഞ്ചാവ് കൈവശം വെച്ചതിന് എക്സൈസ് കേസെടുത്തത്. സംഘത്തിൽ നിന്ന് മൂന്ന് ഗ്രാം കഞ്ചാവും എക്സൈസ് പിടിച്ചെടുത്തു. തകഴി പാലത്തിൽ നിന്നാണ് ഇവരെ പിടികൂടിയത്.

 

‘എൻ്റെ മകനും സുഹൃത്തുക്കളും ഒരുമിച്ചിരിക്കുമ്പോൾ എക്സൈസ് ഉദ്യോഗസ്ഥർ വന്ന് ചോദ്യങ്ങൾ ചോദിച്ചു എന്നാൽ ഇപ്പോൾ മകനെ കഞ്ചാവുമായി പിടികൂടി എന്ന വാർത്തകളാണ് പ്രചരിക്കുന്നത്. വാർത്ത സത്യമാണെങ്കിൽ മാപ്പ് പറയുമെന്നും ഇല്ലെങ്കിൽ മാധ്യമങ്ങൾ പരസ്യമായി മാപ്പ് പറയണമെന്നും എംഎൽഎ കൂട്ടിച്ചേർത്തു’. അതേസമയം എഫ്ഐആർ റിപ്പോർട്ട് പുറത്തുവന്നതോടെ എംഎൽഎ പറഞ്ഞത് വ്യാജമാണെന്ന് തെളിഞ്ഞിരിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group