video
play-sharp-fill

Wednesday, May 21, 2025
Homehealthഇന്ന് പലരിലും കണ്ടുവരുന്ന ഒന്നാണ് വിഷാദം; ഇത്തരത്തിലുള്ള വിഷാദം, ഉത്കണ്ഠ, സ്ട്രെസ് എന്നിവയെ അകറ്റാനും...

ഇന്ന് പലരിലും കണ്ടുവരുന്ന ഒന്നാണ് വിഷാദം; ഇത്തരത്തിലുള്ള വിഷാദം, ഉത്കണ്ഠ, സ്ട്രെസ് എന്നിവയെ അകറ്റാനും മാനസികാരോഗ്യത്തിനും സഹായിക്കുന്ന മഗ്നീഷ്യം അടങ്ങിയ ചില ഭക്ഷണങ്ങളെ പരിചയപ്പെടാം!

Spread the love

ഇന്ന് പലരിലും കണ്ടുവരുന്ന ഒന്നാണ് വിഷാദം. ഇത്തരത്തിലുള്ള വിഷാദം, ഉത്കണ്ഠ, സ്ട്രെസ്  എന്നിവയെ അകറ്റാനും മാനസികാരോഗ്യത്തിനും സഹായിക്കുന്ന മഗ്നീഷ്യം അടങ്ങിയ ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.

1. മത്തങ്ങ വിത്തുകൾ

മഗ്നീഷ്യത്തിന്‍റെ ഏറ്റവും മികച്ച ഉറവിടങ്ങളിലൊന്നാണ് മത്തങ്ങ വിത്തുകൾ. ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വിഷാദം, സ്ട്രെസ് എന്നിവയെ അകറ്റാനും നല്ല ഉറക്കം ലഭിക്കാനും സഹായിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2. ഡാര്‍ക്ക് ചോക്ലേറ്റ് 

ഡാര്‍ക്ക് ചോക്ലേറ്റില്‍ 64 മില്ലിഗ്രാമോളം മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്. അതിനാല്‍ മഗ്നീഷ്യത്തിന്റെ അഭാവം ഇല്ലാതാക്കാനും  വിഷാദം, സ്ട്രെസ് എന്നിവയെ അകറ്റാനും ഡാര്‍ക്ക് ചോക്ലേറ്റും കഴിക്കാം.

3. ചീര 

ചീര പോലെയുള്ള ഇലക്കറികളിലും മഗ്നീഷ്യം ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ കഴിക്കുന്നതും ശരീരത്തിന്‍റെ ആരോഗ്യത്തിനും മാനസികാരോഗ്യത്തിനും നല്ലതാണ്.

4. വെണ്ടയ്ക്ക

മഗ്നീഷ്യം ധാരാളം അടങ്ങിയ വെണ്ടയ്ക്ക ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും മാനസികാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.

5. അവക്കാഡോ 

അവക്കാഡോയിൽ മഗ്നീഷ്യവും ആരോഗ്യകരമായ കൊഴുപ്പും അടങ്ങിയിട്ടുണ്ട്. ഇവയും മാനസികാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും.

6. ബദാം 

മഗ്നീഷ്യം, ആരോഗ്യകമായ കൊഴുപ്പ് തുടങ്ങിയവ അടങ്ങിയതാണ് ബദാം. അതിനാല്‍ ഇവയും ഡയറ്റില്‍ ഉള്‍പ്പെടുത്താം.

7. പയറു വര്‍ഗങ്ങള്‍  

മഗ്നീഷ്യം ധാരാളം അടങ്ങിയ പയറു വര്‍ഗങ്ങള്‍  കഴിക്കുന്നതും മാനസികാരോഗ്യത്തിന് ഗുണം ചെയ്യും.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments