video
play-sharp-fill

മരണ സമയത്ത് ആശ്രിതനായ കുട്ടിക്ക് 13 വയസ്സ് കഴിഞ്ഞിരിക്കണമെന്ന നിബന്ധന മാറ്റണം, യൂണിഫോം പോസ്റ്റിൽ എത്രശതമാനം എന്ന കാര്യത്തിൽ വ്യക്തതയില്ല; ആശ്രിത നിയമനത്തിന്‍റെ മാനദണ്ഡങ്ങൾ പുതുക്കിയതില്‍ വിയോജിപ്പുമായി ജോയിന്‍റ് കൗൺസിൽ

മരണ സമയത്ത് ആശ്രിതനായ കുട്ടിക്ക് 13 വയസ്സ് കഴിഞ്ഞിരിക്കണമെന്ന നിബന്ധന മാറ്റണം, യൂണിഫോം പോസ്റ്റിൽ എത്രശതമാനം എന്ന കാര്യത്തിൽ വ്യക്തതയില്ല; ആശ്രിത നിയമനത്തിന്‍റെ മാനദണ്ഡങ്ങൾ പുതുക്കിയതില്‍ വിയോജിപ്പുമായി ജോയിന്‍റ് കൗൺസിൽ

Spread the love

തിരുവനന്തപുരം: ആശ്രിത നിയമനത്തിന്‍റെ മാനദണ്ഡങ്ങൾ പുതുക്കിയതില്‍ വിയോജിപ്പുമായി ജോയിന്‍റ് കൗൺസിൽ. മരണ സമയത്ത് ആശ്രിതനായ കുട്ടിക്ക് 13 വയസ്സ് കഴിഞ്ഞിരിക്കണമെന്ന നിബന്ധന മാറ്റണമെന്ന് ജോയിന്‍റ് കൗൺസിൽ ജനറൽ സെക്രട്ടറി ജയചന്ദ്രൻ കല്ലിങ്കൽ പറഞ്ഞു.

യൂണിഫോം പോസ്റ്റിൽ എത്രശതമാനം എന്ന കാര്യത്തിൽ വ്യക്തതയില്ല. ഒഴിവുകൾ കോമൺപൂളിലേക്ക് മാറ്റുന്നത് സ്വാഗതാർഹമെന്നും അദ്ദേഹം വ്യക്തമാക്കി. ആശ്രിത നിയമനത്തിന്‍റെ മാനദണ്ഡങ്ങൾ പുതുക്കി സര്‍ക്കാര്‍ ഇന്നലെയാണ് ഉത്തരവിറക്കിയത്.

സര്‍വ്വീസിലിരിക്കെ മരിക്കുമ്പോൾ 13 വയസ്സു തികഞ്ഞ മക്കൾക്ക് മാത്രമാകും ഇനി ആശ്രിത നിയമനം. സർവീസ് നീട്ടികൊടുക്കൽ വഴിയോ പുനർനിയമനം മുഖേനയോ സർവ്വീസിൽ തുടരുകയും ആ സമയത്ത് മരണമടയുകയും ചെയ്യുന്ന ജീവനക്കാരുടെ ആശ്രിതർക്ക് അർഹതയുണ്ടായിരിക്കില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മരണപ്പെട്ട ജീവനക്കാരന്‍റെ കുടുംബ വാർഷിക വരുമാനം എട്ട് ലക്ഷം രൂപയിൽ കവിയാൻ പാടില്ല. തുടങ്ങിയ വ്യവസ്ഥകളാണ് സര്‍ക്കാര്‍ ഉൾപ്പെടുത്തിയത്. ആശ്രീത നിയമനം വേണ്ടാത്തവര്‍ക്ക് സമാശ്വാസ ധനം അടക്കം നിര്‍ദ്ദേശങ്ങൾ ഉയര്‍ന്ന് വന്നിരുന്നെങ്കിലും അക്കാര്യവും പുതുക്കിയ മാനദണ്ഡങ്ങളുടെ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടില്ല.

പൊതുഭരണ വകുപ്പ് തയ്യാറാക്കുന്ന ഏകീകൃത സീനിയോറിറ്റി ലിസ്റ്റിനെ അടിസ്ഥാനമാക്കിയാണ് ആശ്രിത നിയമനത്തിനായി ഒഴിവുകൾ അനുവദിച്ച് നൽകുന്നത്. വിവിധ വകുപ്പുകളിൽ നിന്ന് അപേക്ഷ ലഭിക്കുന്ന മുറയ്ക്ക് സീനിയോറിറ്റി ലിസ്റ്റ് അപ്ഡേറ്റ് ചെയ്യും.

ഏകീകൃത സോഫ്റ്റുവെയറില്‍ അപേക്ഷിക്കാവുന്ന തസ്തികകളുടെ യോഗ്യത, ലഭ്യമായ ഒഴിവുകള്‍ എന്നിവ പ്രസിദ്ധീകരിക്കും 18 വയസ്സു കഴിഞ്ഞാൽ മൂന്ന് വര്‍ഷത്തിനകം അപേക്ഷിക്കണമെന്ന വ്യവസ്ഥയും പുതുതായി ഉൾപ്പെടുത്തിയിട്ടുണ്ട്.