
തിരുവനന്തപുരം: സംസ്ഥാന ആരോഗ്യവകുപ്പിന്റെ ഹൃദയസ്തംഭന പ്രഥമ ശുശ്രൂഷാ പരിശീലന ബോധവല്‍ക്കരണ ക്യാമ്പയിൻ ‘ഹൃദയപൂര്‍വ’ ത്തിന്റെ ഭാഗമായി 15,616 പേര്‍ക്ക് പരിശീലനം നല്‍കിയതായി മന്ത്രി വീണാ ജോര്‍ജ്. എല്ലാ ജില്ലകളിലുമായി ഇരുനൂറിലേറെ കേന്ദ്രങ്ങളിലായിരുന്നു പരിശീലനം സംഘടിപ്പിച്ചത്.
തുടര്‍ന്നും പരിശീലനം ഉണ്ടാകും. പൊതുജനങ്ങള്‍ പരിശീലന പരിപാടി ഏറ്റെടുത്തതില്‍ മന്ത്രി നന്ദി അറിയിച്ചു. ആരോഗ്യ വകുപ്പ് ഐഎംഎയുമായി സഹകരിച്ചാണ് പരിശീലനം നല്‍കിയത്.
പരിശീലനം ആരോഗ്യ വകുപ്പ് ഐഎംഎയുമായി ചേര്‍ന്ന് നടത്തിയതാണ്. ഏറ്റവും കൂടുതല്‍ പങ്കാളിത്തം ഉണ്ടായത് എറണാകുളം ജില്ലയിലാണ് (4,311 പേര്‍). മറ്റ് ജില്ലകളിലെ കണക്ക്:

Whatsapp Group 1 | Whatsapp Group 2 |Telegram Group
തിരുവനന്തപുരം – 873
കൊല്ലം – 848
പത്തനംതിട്ട – 837
ആലപ്പുഴ – 1,040
കോട്ടയം – 409
ഇടുക്കി – 453
തൃശൂര്‍ – 1,193
പാലക്കാട് – 634
മലപ്പുറം – 308
കോഴിക്കോട് – 559
വയനാട് – 1,113
കണ്ണൂര്‍ – 2,075
കാസര്‍കോട് – 963