video
play-sharp-fill

Tuesday, May 20, 2025
HomeMainഇടുക്കി നെടുങ്കണ്ടത്ത് അനുമതിയില്ലാതെ പ്രകടനം നടത്തി; പോപ്പുലർ ഫ്രണ്ട്, ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകരായ ഏഴുപേർക്കെതിരെ...

ഇടുക്കി നെടുങ്കണ്ടത്ത് അനുമതിയില്ലാതെ പ്രകടനം നടത്തി; പോപ്പുലർ ഫ്രണ്ട്, ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകരായ ഏഴുപേർക്കെതിരെ കേസെടുത്തു പൊലീസ്

Spread the love

ഇടുക്കി: ഇടുക്കി നെടുങ്കണ്ടം ബാലൻപിള്ള സിറ്റിയിൽ അനുമതിയില്ലാതെ പ്രകടനം നടത്തിയ പോപ്പുലർ ഫ്രണ്ട്, ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകരായ സ്വദേശികളായ ഏഴ് പേർക്കെതിരെയാണ് കേസെടുത്തത്.

അനുമതിയില്ലാതെ പ്രകടനം നടത്തൽ, സംഘം ചേരൽ, പൊതുസ്ഥലത്ത് ഗതാഗതം തടസ്സപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസ്. നെടുങ്കണ്ടം പൊലീസാണ് കേസെടുത്തത്. പോപ്പുലർ ഫ്രണ്ട് നിരോധനത്തിൽ പ്രതിഷേധിച്ച് ഇന്നലെ രാവിലെയാണ് ഇവർ പ്രകടനം നടത്തിയത്. ദൃശ്യങ്ങൾ പരിശോധിച്ച് പങ്കെടുത്ത ആളുകളെ കണ്ടെത്താനുള്ള നടപടികൾ ആരംഭിച്ചു. സംഘത്തിൽ കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.

അതിനിടെ, പോപ്പുലർ ഫ്രണ്ട് നിരോധത്തില്‍ തുടർ നടപടി സ്വീകരിക്കാനായി സംസ്ഥാന സർക്കാർ ഉത്തരവിറക്കി. യുഎപിഎ നിയമനുസരിച്ച് തുടർ നടപടി സ്വീകരിക്കാൻ എസ്പിമാർക്കും ജില്ലാ കളക്ടർമാർക്കും അധികാരം നൽകി കൊണ്ടാണ് ഉത്തരവ്. ആഭ്യന്തര സെക്രട്ടറിയാണ് ഉത്തരവിറക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡിജിപി വിശദമായ സർക്കുലർ പുറത്തിറക്കും. പിഎഫ്ഐ ഓഫീസുകള്‍ സീല്‍ ചെയ്യുന്നതുള്‍പ്പടെയുള്ള നടപടികള്‍ ഇന്ന് തുടങ്ങും. സംസ്ഥാനത്ത് കോഴിക്കോട് സംസ്ഥാന സമിതി ഓഫീസ് ആയിരിക്കും ആദ്യം സീൽ ചെയ്യുന്നത്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments