സ്വന്തം ലേഖകൻ
കൊച്ചി: നഗ്നശരീരത്തില്‍ മക്കളെക്കൊണ്ട് ചിത്രം വരപ്പിച്ച് വീഡിയോയെടുത്ത് സോഷ്യല്‍മീഡിയ വഴി പ്രചരിപ്പിച്ചെന്ന കേസില്‍ ബി.എസ്.എന്‍.എല്‍ മുന്‍ ജീവനക്കാരി രഹ്ന ഫാത്തിമയ്ക്ക് നേരെ അതിക്രമങ്ങള്‍ക്കെതിപരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് ജനാധിപത്യ കൂട്ടായ്മ.
സാമൂഹിക പ്രവര്‍ത്തകനായ മൈത്രേയന്‍, ഡോ. എകെ ജയശ്രീ, ഡോ. രേഷ്മ ഭരത്വാജ്, എഴുത്തുകരനായ കെ. വേണു, ഡോ. ജെ ദേവിക, കവി അന്‍വര്‍ അലി, സാമൂഹിക പ്രവര്‍ത്തകനായ അഡ്വ. സി. ആര്‍ നീലകണ്ഡന്‍, തുടങ്ങിയ 101 പേരാണ് വിഷയത്തില്‍ സര്‍ക്കാരിന്റെ ഇടപെടല്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒരു വ്യാഴവട്ടക്കാലമായി സ്ത്രീകളുടെയും ലിംഗ-ലൈംഗിക ന്യുനപക്ഷങ്ങളുടെയും മറ്റു പാര്‍ശ്വവല്‍കൃതരായ മനുഷ്യരുടെയും ജനാധിപത്യ അവകാശങ്ങള്‍ക്കുവേണ്ടിയും, ലിംഗ തുല്യതയ്ക്കുവേണ്ടിയുമെല്ലാം നിരന്തരം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന രെഹ്ന ഫാത്തിമക്കെതിരെ പുരുഷാധിപത്യ സമൂഹവും സര്‍ക്കാരും നടത്തിക്കൊണ്ടിരിക്കുന്ന അതിക്രമങ്ങളില്‍ കലാ സാംസ്‌കാരിക സാമൂഹിക രാഷ്ട്രീയ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ അതിശക്തമായി പ്രതിഷേധിക്കുന്നു.
ലൈംഗികതയുമായും ലിംഗനീതിയുമായും ബന്ധപ്പെട്ട സമരങ്ങളില്‍ രെഹ്ന കൈക്കൊണ്ടിട്ടുള്ള ശക്തവും സുവ്യക്തവുമായ രാഷ്ട്രീയ നിലപാടുകളാണ് ആര്‍ഷ ഭാരത സംസ്‌കാര സംരക്ഷകരെയും സംഘപരിവാര്‍ സംഘടനകളെയും സദാചാര സംരക്ഷകരെയും സര്‍ക്കാരിനെയും അവര്‍ക്കെതിരെ തിരിയാന്‍ പ്രേരിപ്പിച്ചതെന്ന് നമുക്കറിയാം.
ശബരിമല സന്ദര്‍ശനവുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ നിയമപരമായി തന്നെ മുന്നോട്ടു പോയ രെഹ്നയെ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തിന്റെ സല്‍പ്പേരിനു കളങ്കം വരുത്തി എന്ന കുറ്റം ആരോപിച്ചു ഇന്റെര്‍ണല്‍ എന്‍ക്വയറി എന്ന പ്രഹസനം നടത്തി ജോലിയില്‍ നിന്നും പിരിച്ചു വിട്ടു. സാമൂഹ്യ മാധ്യമങ്ങളില്‍ അവരെ തെറികള്‍ വിളിക്കുകയും ഭീഷണിപ്പെടുത്തുകയും അവര്‍ താമസിക്കുന്ന വീട് ആക്രമിക്കുകയും അവരുടെ മകളെ ബലാല്‍സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തവര്‍ക്കെതിരെയോ സര്‍ക്കാര്‍ യാതൊരു നടപടിയും ഇത് വരെ കൈക്കൊണ്ടിട്ടില്ല എന്നതാണ് ജനാധിപത്യ കൂട്ടായ്മ മുന്നോട്ട് വച്ച രാഷ്ട്രീയ പ്രമേയത്തിന്റെ പൂർണ രൂപം.