മറവി രോഗം വരാതിരിക്കാൻ എടുക്കേണ്ട ഡയറ്റ് :പ്രധാനമായും ഉള്‍പ്പെടുത്തേണ്ട 5 ഭക്ഷണങ്ങള്‍

Spread the love

അറുപതു കഴിഞ്ഞവരില്‍ ഇപ്പോള്‍ ഡിമെൻഷ്യ ഒരു സാധാരണ രോഗാവസ്ഥയായി മാറിയിരിക്കുകയാണ്. പുരുഷന്മാരെക്കാള്‍ സ്ത്രീകളിലാണ് ഡിമെൻഷ്യ സാധ്യത വളരെ കൂടുതലെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.തലച്ചോറിൻ്റെ ആരോഗ്യം കുറയുന്നത് ഡിമെൻഷ്യ സാധ്യത വർധിപ്പിക്കും. അതിനാല്‍ ഡയറ്റില്‍ മസ്തിഷ്ക ആരോഗ്യം മെച്ചപ്പെടുത്തുന്ന ഭക്ഷണങ്ങള്‍ ചേർക്കുന്നത് ഡിമെൻഷ്യ സാധ്യത വൈകിപ്പിക്കാൻ സഹായിക്കും.

video
play-sharp-fill

തലച്ചോറിന്‍റെ ആരോഗ്യം മെച്ചപ്പെടുത്തുന്ന ഡിമെൻഷ്യ പ്രിവൻഷൻ ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്ന ഭക്ഷണങ്ങള്‍

നട്സ്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒമേഗ -3 ഫാറ്റി ആസിഡുകള്‍ പോലെയുള്ള ആരോഗ്യകരമായ കൊഴുപ്പ് നട്സില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. കൂടാതെ ഇവയില്‍ തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്ന പൊട്ടാസ്യം, ഫൈബർ, മഗ്നീഷ്യം തുടങ്ങിയ വിറ്റാമിനുകളും ധാതുക്കളും അടിയിട്ടുണ്ട്. വാള്‍നട്ട്, അണ്ടിപ്പരിപ്പ്, ബദാം തുടങ്ങിയ നട്സ് പതിവായി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനൊപ്പം ഡിമെൻഷ്യ സാധ്യാത കുറയ്ക്കുന്നു.

ബെറിപ്പഴങ്ങള്‍

ആന്റി-ഓക്സിഡന്റുകളുടെയും ഫൈറ്റോകെമിക്കലുകളുടെയും മികച്ച ഉറവിടമാണ് ബെറിപ്പഴങ്ങള്‍. ഇത് പ്രായമായവരില്‍ തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും. കൂടാതെ ഇവയില്‍ വിറ്റാമിൻ സി, തെ, കോപ്പർ, ഫോളേറ്റ് തുടങ്ങിയവ അടങ്ങിയിട്ടുണ്ട്. ഇത് തലച്ചോറിന്റെ വീക്കം കുറയ്ക്കാനും ഡിമെൻഷ്യ പോലുള്ള ന്യൂറോ ഡിജെനറേറ്റീവ് രോഗങ്ങളുടെ സാധ്യത കുറയ്ക്കാനും സഹായിക്കുന്നു.

ഇലക്കറികള്‍

ചീര, ക്യാബേജ്, മുരിങ്ങയില തുടങ്ങിയ ഇലക്കറികളില്‍ ധാരാളം ഇരുമ്ബ്, പൊട്ടാസ്യം, മഗ്നീഷ്യം, ആരോഗ്യകരമായ വിറ്റാമിനുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനൊപ്പം ഡിമെൻഷ്യ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.

മത്സ്യം

തലച്ചോറിന്റെ ആരോഗ്യത്തെ മെച്ചപ്പെടുത്തുന്ന പ്രധാനപ്പെട്ട ഒരു പോഷകമാണ് ഒമേഗ -3 ഫാറ്റി ആസിഡുകള്‍. മത്സ്യത്തില്‍ ഇവ ധാരാളം അടങ്ങിയിട്ടുണ്ട്. നാഷണല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് നടത്തിയ പഠനത്തില്‍ മീൻ കഴിക്കുന്നവരില്‍ അത് കഴിക്കാത്തവരേക്കാള്‍ ഡിമെൻഷ്യ വരാനുള്ള സാധ്യത 20 ശതമാനം കുറവാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

വെളിച്ചെണ്ണയും ഒലിവ് ഓയിലും

ഓരേ എണ്ണ തന്നെ പാചകത്തിന് ഉപയോഗിക്കുന്നത് മറ്റ് എണ്ണകളിലെ പോഷകങ്ങള്‍ ലഭിക്കുന്നത് തടയും. അതിനാല്‍ പാചകം ചെയ്യുമ്ബോള്‍‌ എണ്ണകള്‍ മാറ്റി മാറ്റി പരീക്ഷിക്കാം. വെളിച്ചെണ്ണയും ഒലിവ് എണ്ണയും തലച്ചോറിൻ്റെ ആരോഗ്യം വർധിപ്പിക്കാൻ സഹായിക്കുമെന്ന് ചില പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.