സൗജന്യ വെെദ്യുതി; പഠിച്ചിറങ്ങി ആറ്‌ മാസത്തിനുള്ളില്‍ ജോലി കിട്ടിയില്ലെങ്കില്‍ 3000 രൂപ; അഞ്ച് വാഗ്‌ദാനങ്ങള്‍ അംഗീകരിച്ച്‌ കര്‍ണാടക സര്‍ക്കാര്‍

Spread the love

സ്വന്തം ലേഖിക

ബംഗളൂരു: തിരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ് പ്രഖ്യാപിച്ച അഞ്ച് വാഗ്‌ദാനങ്ങള്‍ക്ക് അംഗീകാരം നല്‍കി കര്‍ണാടക സര്‍ക്കാര്‍.

ഇന്ന് ക്യാബിനറ്റ് യോഗം ചേര്‍ന്ന് ഈ അഞ്ച് വാഗ്ദാനങ്ങളെക്കുറിച്ചു ചര്‍ച്ച നടത്തിയെന്നും ഈ സാമ്പത്തിക വര്‍ഷത്തില്‍ തന്നെ ഇവ നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അഞ്ച് വാഗ്‌ദാനങ്ങള്‍

1. ഗൃഹ ജ്യോതി

ഒരു വീട്ടില്‍ 200 യൂണിറ്റില്‍ കുറവ് വെെദ്യുതിയാണ് ഉപയോഗിക്കുന്നതെങ്കില്‍ അതിന് ബില്‍ നല്‍കേണ്ടതില്ല. അതായാത് 200യൂണിറ്റ് വെെദ്യുതി സൗജന്യമായിരിക്കും.

2. ഗൃഹ ലക്ഷ്മി

ഓരോ കുടുംബത്തിലെയും സ്‌ത്രീയ്ക്ക് പ്രതിമാസം 2000 രൂപ നല്‍കുന്ന പദ്ധതിയാണ് ഇത്. ഇതിന് ബാങ്ക് അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കേണ്ടതുണ്ട്. ജൂണ്‍ 15 മുതല്‍ ജൂലായ് 15 വരെ വെരിഫിക്കേഷൻ പ്രക്രിയ ആരംഭിക്കും. ഓഗസ്റ്റ് 15 മുതല്‍ പണം നല്‍കിത്തുടങ്ങും. ബി പി എല്‍ കാര്‍ഡ് ഉള്ളവര്‍ക്കാണ് ഈ പദ്ധതി.

3. അന്ന ഭാഗ്യ

ബി പി എല്‍ കുടുംബത്തിലെ ഓരോരുത്തര്‍ക്കും പത്ത് കിലോ അരി സൗജന്യമായി നല്‍കുന്നതാണ് അന്ന ഭാഗ്യ പദ്ധതി. മുൻപ് കോണ്‍ഗ്രസ് സര്‍ക്കാ‌ര്‍ ഏഴ് കിലോ അരി സൗജന്യമായി നല്‍കിയിരുന്നു. ഇത് ബി ജെ പി സര്‍ക്കാര്‍ അഞ്ച് കിലോയായി കുറച്ചിരുന്നു. ജൂലായ് ഒന്ന് മുതല്‍ അരി നല്‍കി തുടങ്ങും.

4. ഉചിത പ്രയാണ പദ്ധതി

ജൂണ്‍ 11മുതല്‍ സര്‍ക്കാര്‍ ബസുകളില്‍ സംസ്ഥാനത്തെ സ്‌ത്രീകള്‍ക്ക് സൗജന്യമായി യാത്ര ചെയ്യാം. കര്‍ണാടക സ്റ്റേറ്റ് ട്രാൻസ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസുകളില്‍ 50 ശതമാനം സീറ്റുകള്‍ പുരുഷന്മാര്‍ക്കായി സംവരണം ചെയ്യും.

5.യുവനിധി

ബിരുദം കഴിഞ്ഞ് ആറ് മാസത്തിന് ശേഷവും തൊഴില്‍ ലഭിക്കാത്ത യുവാക്കള്‍ക്ക് മാസം തോറും 3000 രൂപ നല്‍കുന്ന പദ്ധതി. തൊഴില്‍ രഹിതരായ ഡിപ്ലോമക്കാര്‍ക്ക് 1500 രൂപ