
വീട്ടിലെ പ്രസവത്തില്‍ യുവതി മരിച്ച സംഭവം; പ്രസവ വേദന ഉണ്ടായിട്ടും ആശുപത്രിയില്‍ കൊണ്ടു പോയില്ല; പരാതിയുമായി കുടുംബം; അന്വേഷണം ആരംഭിച്ച് പൊലീസ്; യുവതിയുടെ വീട്ടുകാരുടെ മൊഴി എടുക്കും
കൊച്ചി: മലപ്പുറത്ത് വീട്ടിലെ പ്രസവത്തില്‍ യുവതി മരിച്ച സംഭവത്തില്‍ അന്വേഷണവുമായി പൊലീസ്.
യുവതിയുടെ വീട്ടുകാരുടെ മൊഴി എടുക്കുമെന്ന് പെരുമ്പാവൂർ പൊലീസ് പറഞ്ഞു. പരാതിയുമായി യുവതിയുടെ വീട്ടുകാർ രംഗത്തെത്തിയതോടെയാണ് പൊലീസ് അന്വേഷിക്കുന്നത്.
ഇന്ന് രാവിലെ അസ്മയുടെ മൃതദേഹം ഭർത്താവ് പെരുമ്പാവൂരിലെ വീട്ടിലെത്തിച്ചിരുന്നു. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയെന്നും പൊലീസ് വ്യക്തമാക്കി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം, കുഞ്ഞ് പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
പ്രസവ വേദന ഉണ്ടായിട്ടും ആശുപത്രിയില്‍ കൊണ്ടു പോയില്ല എന്ന് വീട്ടുകാർ പറഞ്ഞു.
മലപ്പുറം ചട്ടിപ്പറമ്പില്‍ അസ്മയാണ് വീട്ടിലെ പ്രസവത്തില്‍ മരിച്ചത്. അഞ്ചാമത്തെ പ്രസവത്തിലാണ് അസ്മ മരിച്ചത്. മൃതദേഹം ഭർത്താവ് സിറാജുദ്ദീല്‍ പെരുമ്പിവൂരിലേക്ക് കൊണ്ടുപോയി.
പൊലീസ് എത്തി ഇടപെട്ട് മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ചട്ടി പറമ്പില്‍ വാടക വീട്ടിലാണ് കുടുംബം താമസിച്ചിരുന്നത്.