
ആശുപത്രിയിൽ കൊണ്ട് പോകാതെ യുവതിയുടെ പ്രസവമെടുത്തത് ഭർത്താവും പതിനേഴ് വയസുകാരനായ മകനും ചേർന്ന് ;കൊല്ലം ചടയമംഗലത്ത് വീട്ടിൽ വെച്ച് പ്രസവിച്ച യുവതിയ്ക്കും കുഞ്ഞിനും ദാരുണാന്ത്യം
കൊല്ലം: ചടയമംഗലത്ത് വീട്ടിൽ വെച്ച് പ്രസവിച്ച യുവതിയ്ക്കും കുഞ്ഞിനും ദാരുണാന്ത്യം. മുപ്പത്തിരണ്ടുവയസുകാരിയായ ശാലിനിയും കുഞ്ഞുമാണ് മരിച്ചത്. ആശുപത്രിയിൽ കൊണ്ട് പോകാതെ ഭർത്താവും മകനും ചേർന്ന് ശാലിനിയുടെ പ്രസവം വീട്ടിൽ വെച്ച് നടത്താൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ പ്രസവിച്ച ഉടന്‍ തന്നെ ശാലിനി കുഴഞ്ഞുവീണ് മരിച്ചു.
ഇന്നലെയാണ് യുവതി വീട്ടില്‍ വച്ച് പ്രസവിക്കുന്നത്. രാത്രിയോടെയാണ് പ്രസവം നടന്നത്. ഇന്നലെ രാത്രി ഒരു മണിയോടെയാണ് ശാലിനിക്ക് പ്രസവ വേദന അനുഭവപ്പെട്ടത്. ഭര്‍ത്താവ് അനിലും പതിനേഴ് വയസുകാരനായ മകനുമാണ് ശാലിനിയുടെ പ്രസവസമയത്ത് ഒപ്പമുണ്ടായിരുന്നത്.
പ്രസവ ശേഷം ശാലിനി മകനോടും ഭര്‍ത്താവിനോടും അല്‍പം വെള്ളം ചോദിച്ചു. ശേഷം ഇവര്‍ കുഴഞ്ഞുവീഴുകയായിരുന്നു. അവശനിലയിലായ ശാലിനിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ വീട്ടുകാര്‍ തയാറായില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇതിനുമുമ്പും രണ്ടു കുട്ടികളെ ഇതുപോലെ പ്രസവം എടുത്ത് മരണപ്പെട്ടു പോയി എന്നാണ് പ്രാഥമിക നിഗമനം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
