സ്കൂട്ടർ ബൈക്കിലിടിച്ചെന്ന് ആരോപിച്ച് ഡെലിവറി ഏജൻ്റിനെ മർദ്ദിച്ചു; രണ്ടുപേർ പിടിയിൽ

Spread the love

ബംഗളൂരു: മഹാദേവപുരം മെയിൻ റോഡിൽ ഡെലിവറി ഏജന്റിന് നേരെ യുവാക്കളുടെ അക്രമം.

video
play-sharp-fill

സ്കൂട്ടറിലെത്തിയ രണ്ട് യുവാക്കൾ ഡെലിവറി ജീവനക്കാരനായ ദിലീപ് കുമാറിനെ ഹെൽമറ്റ് കൊണ്ട് തലയ്ക്ക് അടിക്കുകയും റോഡിലിട്ട് മർദ്ദിക്കുകയും ചെയ്തു. ഡെലിവറി ഏജന്റിന്റെ സ്കൂട്ടർ പ്രതികളുടെ ബൈക്കില്‍ തട്ടിയെന്ന് ആരോപിച്ചായിരുന്നു മർദ്ദനം.

ദിലീപിന്റെ സ്കൂട്ടറിന് കുറുകെ സ്വന്തം വാഹനം നിർത്തിയാണ് അക്രമം തുടങ്ങിയത്. സംഭവത്തില്‍ പ്രതികളായ ജഗത് (28), ധർമ്മ (20) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ഹെല്‍മറ്റ് കൊണ്ട് മുഖത്തിടിയേറ്റ ദിലീപ് സ്കൂട്ടറുമായി റോഡിലേക്ക് മറിഞ്ഞുവീണു. തുടർന്ന് പ്രതികള്‍ ഇയാളെ നിലത്തിട്ട് ചവിട്ടുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മർദ്ദനം തടയാൻ ശ്രമിച്ച നാട്ടുകാരെയും യുവാക്കള്‍ ആക്രമിക്കാൻ മുതിർന്നു. ഇതോടെ ക്ഷുഭിതരായ നാട്ടുകാർ സംഘം ചേർന്ന് പ്രതികളെ തടയുകയും കൈയ്യേറ്റം ചെയ്യുകയും ചെയ്തു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഇതിനുപിന്നാലെ പുറത്തുവന്നിരുന്നു.