ചെറിയ ഉള്ളി കൊണ്ട് കിടിലനൊരു അച്ചാര്‍
സ്വന്തം ലേഖകൻ
നിങ്ങൾക്ക് നല്ല എരിവും പുളിയും ഉള്ള അച്ചാർ ഇഷ്ടമാണോ? എന്നാൽ ഒരു വെറൈറ്റി അച്ചാർ ഉണ്ടാക്കിയാലോ… ചെറിയ ഉള്ളി കൊണ്ട് ഒരു വെറെെറ്റി അച്ചാർ തയ്യാറാക്കാം… ചോറിനൊപ്പം മാത്രമല്ല ചപ്പാത്തി, ദോശ എന്നിവക്കൊപ്പവും ഈ അച്ചാർ കഴിക്കാം…എങ്ങനെയാണ് ഈ അച്ചാർ തയ്യാറാക്കുന്നതെന്ന് നോക്കിയാലോ…
ആവശ്യമായ ചേരുവകള്‍…
Whatsapp Group 1 | Whatsapp Group 2 |Telegram Group
ചെറിയ ഉള്ളി : ഒരു കിലോ
ഇഞ്ചി; 100 ഗ്രാം
വെളുത്തുള്ളി; 100 ഗ്രാം
പച്ചമുളക്; 5 എണ്ണം
മുളക് പൊടി; 4 സ്പൂണ്‍
കറി വേപ്പില ; 3 തണ്ട്
നല്ലെണ്ണ; 200 ഗ്രാം
കായപ്പൊടി ; 1 സ്പൂണ്‍
ഉപ്പ്; ആവശ്യത്തിന്
ഉലുവ; 1 സ്പൂണ്‍
മല്ലി പൊടി; അര സ്പൂണ്‍
തയ്യാറാകുന്ന വിധം…
നല്ലെണ്ണ ഒരു ചീന ചട്ടിയില്‍ ഒഴിച്ച് ചൂടാകുമ്ബോള്‍ അതിലേക്ക് തോല് പൊളിച്ച ചെറിയ ഉള്ളി ചേര്‍ത്ത് നന്നായി വഴറ്റി എടുക്കുക. അതില്‍ നിന്നും കാല്‍ ഭാഗം ഉള്ളി മാറ്റി വയ്ക്കുക.ബാക്കി ഉള്ളി മറ്റൊരു പാത്രത്തിലേക്ക് മാറ്റുക.
ചീന ചട്ടി ചൂടാകുമ്ബോള്‍ അതിലേക്ക് നല്ലെണ്ണ ഒഴിച്ച് ചൂടാകുമ്ബോള്‍, ഇഞ്ചി, വെളുത്തുള്ളി, ഉലുവ, കറിവേപ്പില, കാല്‍ ഭാഗം ചെറിയ ഉള്ളി എന്നിവ നന്നായി വറുത്തു എടുക്കുക.
വറുത്ത കൂട്ട് മിക്സിയില്‍ എണ്ണ ഇല്ലാതെ അരച്ച് എടുക്കുക. ചീന ചട്ടിയില്‍ നല്ലെണ്ണ ബാക്കി ഉള്ളതില്‍ അരച്ച കൂട്ടു ചേര്‍ത്ത് വീണ്ടും നന്നായി ഇളക്കി യോജിപ്പിക്കുക. അതിലേക്ക് മുളക് പൊടി, മല്ലി പൊടി, കായ പൊടി എന്നിവ ചേര്‍ത്ത് വീണ്ടും ഇളക്കി യോജിപ്പിക്കുക.
വഴറ്റി വച്ചിട്ടുള്ള ചെറിയ ഉള്ളി കൂടെ ചേര്‍ത്ത് ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് എണ്ണ തെളിയുന്ന വരെ വഴറ്റി എടുക്കുക. വായുകടക്കാത്ത ഒരു ബോട്ടിലില്‍ ആക്കി സൂക്ഷിക്കുക.