വൈകീട്ട് ചായക്ക് അടിപൊളി ‘ചിക്കൻ കട്ലറ്റ്’ ആയാലോ?; ഇതാ റെസിപ്പി

Spread the love

എല്ലാവർക്കും ഏറെ ഇഷ്ടമുള്ള ഒരു വിഭവമാണ് ചിക്കൻ കട്ലറ്റ്. മറ്റ് പല കടികള്‍ ഉണ്ടെങ്കിലും ചിക്കൻ കട്ലറ്റ് മാത്രം നോക്കി വാങ്ങുന്നവർ നമ്മുക്കിടയില്‍ കാണും.

video
play-sharp-fill

കുട്ടികള്‍ സ്കൂള്‍ വിട്ടു വരുമ്ബോള്‍ അവർക്ക് കൊടുക്കാനായി രുചികരമായ ചിക്കൻ കട്ലറ്റ് ഉണ്ടാക്കിയാലോ…

ചേരുവകള്‍

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചിക്കൻ

ഉരുളകിഴങ്ങ്

സവാള

മുട്ട

കറിവേപ്പില

എണ്ണ

ഉപ്പ്

ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്

ഇഞ്ചി

വെളുത്തുളളി

മഞ്ഞള്‍പ്പൊടി

കുരുമുളകുപൊടി

അരിഞ്ഞ പച്ചമുളക്

ഗരം മസാല

ബ്രഡ് പൊടിച്ചത്

തയ്യാറാക്കുന്നവിധം

ആദ്യം തന്നെ നല്ലവണ്ണം കഴുകി വൃത്തിയാക്കിയ ചിക്കൻ (എല്ലില്ലാത്തത്) ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് കുരുമുളക് പൊടി മഞ്ഞള്‍പ്പൊടി ഇവ ചേർത്തു നല്ലതു പോലെ യോജിപ്പിച്ച്‌ വേവിച്ച്‌ എടുക്കണം. ഇതു തണുത്തതിനു ശേഷം അരച്ച്‌ മാറ്റി വയ്ക്കാം.

പിന്നീട് ഒരു പാൻ ചൂടാക്കി എണ്ണ ഒഴിച്ച്‌ ചെറുതായി അരിഞ്ഞ ഇഞ്ചി, വെളുത്തുള്ളി, സവാള എന്നിവ ഇട്ട് വഴറ്റണം. ഇതു ഒന്ന് വാടിയ ശേഷം ചെറുതായി അരിഞ്ഞ പച്ചമുളകും കറി വേപ്പിലയും ഇട്ട് വഴറ്റണം. ശേഷം ഇതിലേക്ക് മഞ്ഞള്‍പ്പൊടിയും ഗരംമസാലയും കുരുമുളക് പൊടിയും ഇട്ടു പച്ച മണം പോകുന്നത് വരെ ഇളക്കി കൊടുക്കാം.

ഇതിലേക്ക് അരച്ച ചിക്കനും ഉടച്ച ഉരുളക്കിഴങ്ങും ചേർത്ത് നന്നായി ഇളക്കി മാറ്റി വയ്ക്കാം. ഒരു ബൗള്‍ എടുത്തു അതില്‍ മുട്ട പൊട്ടിച്ച്‌ ഒഴിച്ച്‌ അതില്‍ ഉപ്പും കുരുമുളക് പൊടിയും ചേർത്ത് നന്നായി ഇളക്കി കൊടുക്കണം എന്നിട്ട് കട്ലറ്റ് മിക്സ് ചെറിയ ഉരുളകള്‍ ആക്കി ഒന്ന് അമർത്തി മുട്ടയില്‍ മുക്കി ബ്രഡ് പൊടിയിലും മുക്കി എണ്ണയില്‍ ഫ്രൈ ചെയ്ത് എടുക്കാം.