ഡൽഹിയിൽ വൻ തീപിടിത്തത്തിൽ 3 കുട്ടികളടക്കം ഒരു കുടുംബത്തിലെ 9 പേർ മരിച്ചു: ദുരന്തം ഇന്നു രാവിലെ

Spread the love

ഡൽഹി: നാലുനില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ 3 കുട്ടികളടക്കം ഒരു കുടുംബത്തിലെ 9 പേർ മരിച്ചു.

video
play-sharp-fill

തെക്കുപടിഞ്ഞാറൻ ഡൽഹിയിലെ പാലം കോളനി റാം ചൗക്കിൽ ഇന്നലെ രാവിലെ 6 മണിയോടെയാണ് തീപിടിത്തമുണ്ടായത്.

വസ്ത്ര വ്യാപാരിയായ രാജേന്ദർ കശ്യപിൻ്റെ വ്യാപാര സ്‌ഥാപനവും വീടും അടങ്ങുന്ന കെട്ടിടമാണു കത്തി നശിച്ചത്. നാലാം നിലയിൽ താമസിച്ചിരുന്ന രാജേന്ദർ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കശ്യപിന്റെ ഭാര്യ ലാഡോ (70), മക്കളായ പ്രവേശൻ (33), കമൽ (39), മകൾ ഹിമാൻഷി (22), മരുമക്കളായ ആഷു (35), ദീപിക (28), 15, 6, 3 വയസ്സുള്ള പേരക്കുട്ടികൾ എന്നിവരാണു മരിച്ചത്. രക്ഷപ്പെടുത്താനായി നാലാം നിലയിൽ നിന്ന് താഴേക്ക് എറിഞ്ഞപ്പോഴുണ്ടായ ആഘാതത്തിലാണ് 3 വയസ്സുകാരി മരിച്ചത്.