ദില്ലയിൽ കനത്ത മഴ;മുന്നൂറോളം വിമാന സര്‍വീസുകള്‍ വൈകി , യമുനാ നദിയിലെ ജലനിരപ്പ് ഉയര്‍ന്നു, പ്രളയ മുന്നറിയിപ്പ്

Spread the love

ദില്ലി: ദില്ലിയിൽ കനത്ത മഴയിൽ പലയിടത്തും ഇപ്പോഴും വെള്ളക്കെട്ട് തുടരുകയാണ്. റോഡ് ഗതാഗതത്തിനു പുറമെ വ്യോമ ഗതാഗതത്തെയും മഴ സാരമായി ബാധിച്ചു. ദില്ലി വിമാനത്താവളത്തിൽ അന്താരാഷ്ട്ര വിമാന സർവീസുകൾ അടക്കം മുന്നൂറോളം വിമാന സർവീസുകൾ മഴ മൂലം വൈകി.

video
play-sharp-fill

യമുനാ നദിയിലെ ജലനിരപ്പ് ഉയർന്നു. പരിസരപ്രദേശങ്ങളിൽ പ്രളയം മുന്നറിയിപ്പ് നൽകിയതിനെത്തുടർന്ന് ജനങ്ങൾ സുരക്ഷിതസ്ഥാനത്തേക്ക് മാറി താമസിക്കണം എന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. അടുത്ത രണ്ട് ദിവസം കൂടി ദില്ലിയിൽ ശക്തമായ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്.